logo

കണ്ണടക്കുന്നത് ദൈവനിന്ദയായി കാണാൻ കഴിയില്ല; പ്രിയ പ്രകാശ് വാര്യർക്കെതിരായ എഫ്‌ഐആർ സുപ്രീംകോടതി റദ്ദാക്കി

News Desk | Updated on:   Aug  31,  2018  11:55 am

നിങ്ങൾക്ക് മറ്റു ജോലി ഒന്നും ഇല്ലേയെന്ന് തെലങ്കാന സർക്കാരിനെ സുപ്രീംകോടതി കോടതി വിമർശിച്ചു.

ന്യൂഡൽഹി: അടാർ ലവ് എന്ന സിനിമയിലെ 'മാണിക്യ മലരായ പൂവി' എന്ന ഗാനം മത വികാരം വ്രണപ്പെടുത്തി എന്നാരോപിച്ചു തെലങ്കാന പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ സുപ്രീംകോടതി റദ്ദാക്കി. പ്രശസ്തമായ ഒരു ഗാനത്തിന്റെ ചിത്രീകരണത്തിൽ കണ്ണു ചിമ്മുന്നത് ദൈവ നിന്ദയായി കാണാൻ ആകില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ഒരു സിനിമയിൽ ആരെങ്കിലും ഒരു പാട്ട് പാടും. നിങ്ങൾ അതിനെതിരെ ഉടൻ കേസ് എടുക്കും. നിങ്ങൾക്ക് മറ്റു ജോലി ഒന്നും ഇല്ലേയെന്ന് തെലങ്കാന സർക്കാരിനെ സുപ്രീംകോടതി കോടതി വിമർശിച്ചു. സിനിമയുടെ സംവിധായകൻ ഒമർ ലുലു, നിർമ്മാതാവ് എന്നിവർക്കെതിരായ കേസുകളും സുപ്രീംകോടതി റദ്ദാക്കി.

add image

Latest


add image
add image
add image
add image
Top