logo

ജിഡിപി നിരക്കുകൾ പുറത്തുവിടാനിരിക്കെ രൂപയുടെ മൂല്യം ഡോളറിനെതിരെ 71ലേയ്ക്ക് താഴ്ന്നു

Delhi Bureau | Updated on:   Aug  31,  2018  11:00 am

കഴിഞ്ഞദിവസം 70.74 നിലവാരത്തിൽ ക്ളോസ് ചെയ്‌തെങ്കിലും ഇന്ന് രാവിലെ 70.96 നിലവാരത്തിലാണ് രൂപയുടെ വ്യാപാരം നടന്നത്.

ന്യൂഡൽഹി: ജിഡിപി നിരക്കുകള്‍ സര്‍ക്കാര്‍ ഇന്ന് പുറത്തുവിടാനിരിക്കെ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞ് ഡോളറിനെതിരെ 71 നിലവാരത്തിലെത്തി. കഴിഞ്ഞദിവസം 70.74 നിലവാരത്തിൽ ക്ളോസ് ചെയ്‌തെങ്കിലും ഇന്ന് രാവിലെ 70.96 നിലവാരത്തിലാണ് രൂപയുടെ വ്യാപാരം നടന്നത്. പിന്നീട് 71 നിലവാരത്തിലേക്ക് താഴുകയായിരുന്നു.

സർക്കാർ ഇന്ന് ജിഡിപി നിരക്കുകൾ പുറത്തുവിടാനിരിക്കെ രൂപയ്ക്കുണ്ടായ റെക്കാർഡ് മൂല്യത്തകർച്ച ഒട്ടും ശുഭകരമായ വാർത്തയല്ല. കഴിഞ്ഞവര്‍ഷം ജൂണ്‍ പാദത്തിലെ 5.6ശതമാനത്തെ അപേക്ഷിച്ച് ഈവര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ 7.6 ശതമാനത്തില്‍ ജിഡിപി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടുന്നതും ഡോളറിന്റെ ആവശ്യം വര്‍ധിച്ചതും അതോടൊപ്പം അമേരിക്ക - ചൈന വ്യാപാരയുദ്ധം മൂലമുണ്ടായ ഏഷ്യൻ കറൻസികളുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് രൂപയ്ക്ക് തകർച്ചയത്തിന്റെ കാരണമായി സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

add image

Latest


add image
add image
add image
add image
Top