logo

ലോക വ്യാപാരസംഘടനയിൽ നിന്നും അമേരിക്ക പിന്മാറുമെന്ന ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

News Desk | Updated on:   Aug  31,  2018  10:00 am

ആഗോളവിപണിയില്‍ അമേരിക്ക വേണ്ടവിധം പരിഗണിക്കപ്പെടുന്നില്ലെന്നാണ് ട്രംപിന്റെ പ്രധാന ആരോപണം.

ന്യൂയോർക്ക്: ലോക വ്യാപാര സംഘടനയില്‍ നിന്നും അമേരിക്ക പിന്‍വാങ്ങുമെന്ന ഭീഷണിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കൻ താത്പര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ സംഘടന പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും ട്രംപ് ഭീഷണിപ്പെടുത്തുന്നു. ലോക വ്യാപാരസംഘടനയുടെ നിലപാടുകൾ മൂലമാണ് ആഗോളവിപണിയില്‍ അമേരിക്ക തിരിച്ചടി നേരിടുന്നതെന്നാണ് ട്രംപിന്റെ നിലപാട്.

ആഗോളവിപണിയില്‍ അമേരിക്ക വേണ്ടവിധം പരിഗണിക്കപ്പെടുന്നില്ലെന്നാണ് ട്രംപിന്റെ പ്രധാന ആരോപണം. ഇതിന്റെ കാരണം ലോക വ്യാപാരസംഘടനയാണെന്നും ട്രംപ് പ്രഖ്യാപിക്കുന്നു. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ ഭീഷണി.

add image

Latest


add image
add image
add image
add image
Top