logo

ആക്ടിവിസ്റ്റുകളുടെ അറസ്റ്റ്: തെളിവുകൾ ഉണ്ടെന്ന് ആവർത്തിച്ച് ആഭ്യന്തര സഹമന്ത്രി ദീപക്ക് കേസർക്കർ

News Desk | Updated on:   Aug  31,  2018  08:36 am

അറസ്റ്റിലായവർക്കതിരെ സർക്കാരിന്റെ പക്കൽ തെളിവുകളില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു

മവോയിസ്റ്റ് ബന്ധം ആരോപിച്ച് , പൗരാവകാശപ്രവർത്തകരെ അറസ്റ്റ് ചെയ്തത് തെളിവുള്ളത് കൊണ്ടെന്ന് ആവർത്തിച്ച് മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി ദീപക്ക് കേസർക്കർ. എല്ലാ കേസുകളിലെയും പോലെ കൃതൃമായ തെളിവുകൾ ശേഖരിച്ചാണ് ഇവരുടെ അറസ്റ്റ് നടത്തിയതെന്നും തെളിവുകള്‍ കോടതിയിൽ സമർപ്പിക്കുമെന്നും ദീപക്ക് കേസർക്കർ പറഞ്ഞു.

അറസ്റ്റിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നപ്പോഴാണ് മഹാരാഷ്ട്ര സർക്കാർ നിലപാട് ആവർത്തിക്കുന്നത്. ആക്ടിവിസ്റ്റുകളുടെ അറസ്റ്റ് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്കും ഡിജിപിയ്ക്കും കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. നാല് ആഴ്ചയ്ക്കുള്ളില്‍ അറസ്റ്റിനെ സംബന്ധിച്ച്‌ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ അറസ്റ്റിലായവരുടെ, മാവോയിസ്റ്റ് ബന്ധം തെളിക്കുന്ന രേഖകൾ കിട്ടിയെന്നും മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസിന് ഉടൻ മറുപടി നൽകുമെന്നും തുടർഅന്വേഷണത്തിലൂടെ കൂടുതൽ തെളിവുകൾ കോടതിക്ക് മുന്നിൽ എത്തിക്കുമെന്നും ദീപക്ക് കേസർക്കർ വ്യക്തമാക്കി.

എന്നാൽ അറസ്റ്റിലായവർക്കതിരെ സർക്കാരിന്റെ പക്കൽ തെളിവുകളില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. കേന്ദ്രസംസ്ഥാനസർക്കാരുകളുടെ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്ന് അറസ്റ്റിലായ മനുഷ്യാവകാശപ്രവർത്തകൻ വെർണൺ ഗോൽസാവിന്റെ ഭാര്യയും മലയാളിയുമായ സൂസൻ എബ്രഹാം പറഞ്ഞു.

add image

Latest


add image
add image
add image
add image
Top