logo

കള്ളപ്പണത്തെ ലക്ഷ്യമിട്ടാണ് നോട്ടു നിരോധനമെന്ന് നരേന്ദ്ര മോഡി പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ല

Delhi Bureau | Updated on:   Aug  31,  2018  08:33 am

കള്ളപ്പണം ഇല്ലാതാക്കാനുള്ള നടപടിയെന്ന് 2016 നവംബർ എട്ടിന് നോട്ടു നിരോധന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ന്യൂഡൽഹി: കള്ളപ്പണത്തെ ലക്ഷ്യമിട്ടാണ് നോട്ടു നിരോധനം നടപ്പിലാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിട്ടില്ലെന്ന് പ്രസ്താവനയുമായി കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ല. നിരോധിക്കപ്പെട്ട 99.3% നോട്ടുകളും തിരിച്ചെത്തിയെന്ന റിസർവ് ബാങ്കിന്റെ വെളിപ്പെടുത്തൽ വന്നതിനു പിന്നാലെ നോട്ടുനിരോധനത്തിനെതിരെ ശക്തമായ വിമർശനം ഉയരവെയാണ് ശുക്ലയുടെ പ്രസ്താവന.

ലോക്കറുകളിലടക്കം സൂക്ഷിക്കപ്പെട്ടിരുന്ന പണം ബാങ്കുകളിലേക്കും വിപണിയിലേക്കും മടങ്ങിയെത്തുമെന്നും വിനിമയം ചെയ്യപ്പെടുമെന്നാണ് പ്രധാനമന്ത്രി ഉദേശിച്ചത്‌ എന്നാണ് ശുക്ല പറയുന്നത്. എന്നാൽ കള്ളപ്പണം ഇല്ലാതാക്കാനുള്ള നടപടിയെന്ന് 2016 നവംബർ എട്ടിന് നോട്ടു നിരോധന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാൻ അർദ്ധരാത്രിമുതൽ അഞ്ഞൂറിന്റെയും ആയിരത്തിൻെറയും നോട്ടുകൾ നിരോധിക്കുന്നു എന്നായിരുന്നു മോഡിയുടെ പ്രസ്താവന. അഴിമതിക്കും കള്ളപ്പണത്തിനും കള്ളനോട്ടുകൾക്കും എതിരായ സാധാരണക്കാരന്റെ പോരാട്ടത്തിന് കരുത്തുപകരണമെന്നും മോഡി പ്രസംഗത്തിൽ പറഞ്ഞിരുന്നു. നോട്ടു നിരോധനം പ്രഖ്യാപിക്കപ്പെട്ടതിന്റെ വാർഷിക ദിവസം കള്ളപ്പണവിരുദ്ധ ദിനമായി ആചരിക്കാൻ ബിജെപി ആഹ്വാനവും ചെയ്തിരുന്നു.

പിന്നീട് നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് ഇരു സഭകളിലും നടന്ന ചർച്ചകളിലും 'കള്ളനോട്ട് ഇല്ലാതാക്കാനുള്ള നടപടി' എന്ന വാദം കേന്ദ്രമന്ത്രിമാരും ബിജെപി എംപിമാരും ആവർത്തിക്കുകയും ചെയ്തു. നിരോധിക്കപ്പെട്ട നോട്ടുകൾ ഏതാണ്ട് പൂർണമായി തന്നെ തിരികെയെത്തിയെന്ന വിവരം പുറത്തുവന്നതോടെ കള്ളപ്പണം വെളുപ്പിക്കപ്പെട്ടു എന്ന ആരോപണമാണ് ഉയരുന്നത്.

add image

Latest


add image
add image
add image
add image
Top