logo

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചു; ബിഹാറിൽ ബുദ്ധ സന്യാസി അറസ്റ്റിൽ

News Desk | Updated on:   Aug  30,  2018  03:12 pm

അസമിലെ കാർബി ആങ്​ലോങ്​ ജില്ലയിൽ നിന്നും ഇവിടെ പഠനത്തിനായി എത്തിയ കുട്ടികളാണ് പീഡനത്തിനിരയായത്.

ഗയ: ബിഹാറിലെ ബുദ്ധഗയ തീർഥാടന കേന്ദ്രത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ ബുദ്ധ സന്യാസി അറസ്റ്റിൽ. ബുദ്ധഗയയിൽ സന്യാസിമാർ നടത്തുന്ന സ്​കൂളിലെ 15 കുട്ടികളാണ്​ പീഡനത്തിനിരയായത്​. അസമിലെ കാർബി ആങ്​ലോങ്​ ജില്ലയിൽ നിന്നും ഇവിടെ പഠനത്തിനായി എത്തിയ കുട്ടികളാണ് പീഡനത്തിനിരയായത്.

ധ്യാനകേന്ദ്രത്തിൽ താമസിച്ചു പഠിച്ചുവരുന്ന കുട്ടികൾ പീഡനത്തിന്​ ഇരയാകുന്നുവെന്ന പരാതിയെ തുടർന്ന്​ പൊലീസ്​ നടത്തിയ അന്വേഷണത്തിലാണ്​ സന്യാസി അറസ്റ്റിലായത്. ധ്യാനകേന്ദ്രത്തിൽ താമസിക്കുന്ന കുട്ടികളെ ചോദ്യം ചെയ്​തതിൽ 15 പേർ ലൈംഗിക പീഡനത്തിന്​ ഇരായായിട്ടുണ്ടെന്ന്​ പൊലീസി​ന്​ മൊഴി നൽകി. കുട്ടികളെ വൈദ്യപരിശോധനക്ക്​ വിധേയരാക്കി മജിസ്​ട്രേറ്റിനു മുമ്പിൽ ഹാജരാക്കുമെന്ന്​ ഡെപ്യൂട്ടി എസ്​.പി രാജ്​കുമാർ ഷാ അറിയിച്ചു.

add image

Latest


add image
add image
add image
add image
Top