logo

വീണ്ടും പശുക്കൊലപാതകം; ഉത്തർപ്രദേശിൽ ഇരുപതുകാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു

Delhi Bureau | Updated on:   Aug  30,  2018  02:24 pm

എന്നാൽ പൊലീസ് അക്രമികളുടെ വാദം അംഗീകരിക്കുകയാണ്.

ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ പശുവിനെ മോഷ്​ടിച്ചുവെന്നാരോപിച്ച്​ ഇരുപതുകാരനെ ആൾക്കൂട്ടം തല്ലികൊന്നു. ഷാരൂഖ്​ ഖാൻ എന്ന യുവാവിനെയാണ്​ അ​മ്പതോളം പേരടങ്ങുന്ന സംഘം തല്ലി കൊലപ്പെടുത്തിയത്.

ബറേലിയിലെ ഭോലാപുർ ഹിന്ദോലിയ ഗ്രാമത്തിലാണ് സംഭവം. തയ്യൽ തൊഴിലാളിയായ ഷാരൂഖ്​ സുഹൃത്തുക്കൾക്കൊപ്പം സമീപപ്രദേശത്തെ ബന്ധുവീട്ടിലേക്ക്​ പോകുന്നതിനിടയിൽ​ മോഷ്​ടാവെന്നാരോപിച്ച്​ തല്ലിക്കൊല്ലുകയായിരുന്നുവെന്നാണ് ഷാരൂഖിന്റെ കുടുംബം പറയുന്നത്. ഷാരൂഖിനൊപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു.

എന്നാൽ പൊലീസ് അക്രമികളുടെ വാദം അംഗീകരിക്കുകയാണ്. ഷാരൂഖ്​ ഉൾപ്പെടുന്ന സംഘം പശുമോഷ്​ടാക്കൾ ആണെന്നാണ്​ പൊലീസും ആവർത്തിക്കുന്നത്​. ആക്രത്തെത്തുടർന്ന് അവശനായ ഷാരൂഖിനെ പൊലീസ്​ സ്ഥലത്തെത്തി​ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോൾ കൂടുതൽ പരിക്കുകൾ ഉണ്ടായിരുന്നില്ലെന്നും മരുന്ന്​ അമിതമായി നൽകിയതാവാം മരണകാരണമെന്നുമാണ് പൊലീസിന്റെ വാദം. സംഭവത്തിൽ കണ്ടാലറിയാവുന്ന 30 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രതീകാത്മക ചിത്രം

add image

Latest


add image
add image
add image
add image
Top