logo

തീവ്രവാദത്തിനായി ഫണ്ട് സ്വരൂപിച്ച കേസിൽ ഹിസ്ബുൾ മുജാഹിദീൻ കമാൻഡറുടെ മകൻ അറസ്റ്റിൽ

News Desk | Updated on:   Aug  30,  2018  01:59 pm

തീവ്രവാദ ആവശ്യങ്ങൾക്കായി തുക സ്വരൂപിച്ച കേസിൽ സലാഹുദ്ദീ​​ന്റെ മ​റ്റൊരു മകനായ ഷാഹിദ്​ യൂസഫിനെ 2017 ഒക്​ടോബറിൽ എൻഐഎ അറസ്​റ്റ്​ ചെയ്​തിരുന്നു.

ശ്രീനഗർ: തീവ്രവാദത്തിനായി ഫണ്ട് സ്വരൂപിച്ച കേസിൽ ഹിസ്​ബുൽ മുജാഹിദ്ദീൻ കമാൻഡർ സയിദ്​ സലാഹുദ്ദീ​ന്റെ മകൻ ഷക്കീൽ അഹമ്മദിനെ ദേശീയ സുരക്ഷാ ഏജൻസി അറസ്​റ്റു ചെയ്​തു.​ സലാഹുദ്ദീന്റെ രണ്ടാമത്തെ മകനാണ്​ ഷക്കീൽ അഹമ്മദ്​. ശ്രീനഗറിലെ രാംബാഗ്​ ഏരിയയിൽ എൻഐഎയും സിആർപിഎഫും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്. ഇയാൾ സൗരയിലുള്ള ഷേരി കശ്മീർ ഇൻസ്​റ്റിറ്റ്യൂറ്റ്​ ഒാഫ്​ മെഡിക്കൽ സയൻസിൽ ലാബ്​ ടെക്​നീഷ്യനായി ജോലിചെയ്​തു വരികയാണ്​.

തീവ്രവാദ ആവശ്യങ്ങൾക്കായി തുക സ്വരൂപിച്ച കേസിൽ സലാഹുദ്ദീ​​ന്റെ മ​റ്റൊരു മകനായ ഷാഹിദ്​ യൂസഫിനെ 2017 ഒക്​ടോബറിൽ എൻഐഎ അറസ്​റ്റ്​ ചെയ്​തിരുന്നു. ജമ്മു കശ്​മീരിലെ കാർഷിക വകുപ്പ്​ ജീവനക്കാരനായിരുന്ന ഷാഹിദ്​ യൂസഫിനെ അറസ്റ്റിനെ തുടർന്ന് ജോലിയിൽ നിന്നും പിരിച്ചുവിട്ടു.

add image

Latest


add image
add image
add image
add image
Top