logo

കേരളം കേന്ദ്രത്തോട് നീതികാട്ടുന്നില്ല; മലയാളിയല്ലാത്ത ഏതെങ്കിലും ഒരു കോൺഗ്രസ് നേതാവ് കേരളത്തിലെത്തിയോ എന്നും പിഎസ് ശ്രീധരൻ പിള്ള

Malabar Bureau | Updated on:   Aug  29,  2018  01:46 pm

കോൺഗ്രസ്സ് ദേശീയ അധ്യക്ഷൻ രാഹുൽ സംസ്ഥാനത്ത് സന്ദർശനം നടത്തിക്കൊണ്ടിരിക്കവേ, മലയാളിയല്ലാത്ത ഏതെങ്കിലും ഒരു കോൺഗ്രസ്സ് നേതാവ് കേരളത്തിലെത്തിയോ എന്നും ശ്രീധരൻ പിള്ള ചോദിച്ചു.

കാസർഗോഡ്: കേന്ദ്രത്തോട് കേരളം നീതി കാട്ടുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പിഎസ്.ശ്രീധരന്‍പിള്ള. 15000 കോടി രൂപയുടെ ധനസഹായം നല്കിയിട്ടും ഒന്നും ലഭിച്ചില്ലെന്ന ദുഷ്പ്രചരണമാണ് സംസ്ഥാനസർക്കാർ നടത്തുന്നതെന്നും ശ്രീധരൻ പിള്ള ആരോപിച്ചു. കോൺഗ്രസ്സ് ദേശീയ അധ്യക്ഷൻ രാഹുൽ സംസ്ഥാനത്ത് സന്ദർശനം നടത്തിക്കൊണ്ടിരിക്കവേ, മലയാളിയല്ലാത്ത ഏതെങ്കിലും ഒരു കോൺഗ്രസ്സ് നേതാവ് കേരളത്തിലെത്തിയോ എന്നും ശ്രീധരൻ പിള്ള ചോദിച്ചു.

പ്രളയത്തിന്റെ രണ്ടാം ദിനം തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി കേരളത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കേരളത്തിലെത്തിയ പ്രധാനമന്ത്രി പ്രതികൂല കാലാവസ്ഥയെപ്പോലും അവഗണിച്ച് ദുരിതബാധിതരെ ആശ്വസിപ്പിക്കാന്‍ സമയം കണ്ടെത്തി.എന്നാല്‍, മലയാളിയല്ലാത്ത ഏതെങ്കിലും ഒരു കോണ്‍ഗ്രസ് ദേശീയ നേതാവ് ഇവിടേക്കെത്തിയോ എന്നും പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമില്ലാത്ത എന്ത് തിരക്കാണ് എഐസിസി നേതാക്കള്‍ക്ക് എന്നും ചോദിച്ചു.

മാധ്യമങ്ങളെയും ശ്രീധരൻ പിള്ള വിമർശിച്ചു. കേരളത്തിലെ മാധ്യമങ്ങള്‍ അമേരിക്കയിലേതു പോലെയാകരുതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. സോഷ്യൽ മീഡിയക്ക് നേരെയും ശക്തമായ വിമർശനമാണ് ശ്രീധരൻപിള്ള ഉയർത്തിയത്. 15000 കോടി രൂപയുടെ ധനസഹായം നല്‍കിയിട്ടും സോഷ്യല്‍ മീഡിയയിലടക്കം കേന്ദ്രത്തിനും ബിജെപിക്കുമെതിരേ വ്യാപക പ്രചരണമാണ് നടക്കുന്നതെന്ന് ശ്രീധരൻപിള്ള ചൂണ്ടിക്കാട്ടി.

add image

Latest


add image
add image
add image
add image
Top