logo

ഡാമുകൾ തുറന്നുവിട്ടതല്ല കേരളത്തിലെ പ്രളയകാരണം; വിവാദഭാഗങ്ങൾ നീക്കി നാസ എർത്ത് ഒബ്‌സർവേറ്ററി വെബ്‌സൈറ്റ്

Thiruvananthapuram Bureau | Updated on:   Aug  29,  2018  12:10 pm

കേരളത്തിലെ പ്രളയം സംബന്ധിച്ചുള്ള ഒരു ലേഖനം മാത്രമാണിത്. എന്നാൽ നാസയുടെ ഔദ്യോഗിക പഠന റിപ്പോർട്ട് എന്ന നിലയിലാണ് ഇത് വാർത്തയാകുകയും കുപ്രചാരണത്തിനു ഉപയോഗിക്കപ്പെടും ചെയ്തത്.

തിരുവനന്തപുരം: നാസയുടെ എര്‍ത്ത് ഒബ്‌സര്‍വേറ്ററി വെബ്‌സൈറ്റില്‍ കേരളത്തിലെ പ്രളയത്തെക്കുറിച്ചുള്ള ലേഖനത്തിൽ നിന്നും ഡാമുകള്‍ ഒരുമിച്ച് തുറന്നുവിട്ടതാണെന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ട ഭാഗം നാസയുടെ വെബ്‌സൈറ്റില്‍നിന്ന് നീക്കി. കേരളത്തിലെ പ്രളയത്തിന് കാരണമായത് ഡാം മാനേജ്‌മെന്റിലുണ്ടായ പിഴവാണെന്ന് നാസ കണ്ടെത്തിയെന്ന് സൂചിപ്പിച്ചുകൊണ്ട് മലയാളത്തിൽ വാർത്തകൾ വരികയും ഒരു വിഭാഗം ഇത് ഉപയോഗിച്ച് കുപ്രചരണം നടത്തുകയും ചെയ്തിരുന്നു. കനത്ത മഴയെത്തുടർന്ന് ഡാം തുറക്കേണ്ടിവന്നു എന്ന വാചകമാണ് വാർത്തകൾക്കും കുപ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടത്. ഈ വാചകമാണ് നീക്കപ്പെട്ടിരിക്കുന്നത്.

കേരളത്തിലെ പ്രളയം സംബന്ധിച്ചുള്ള ഒരു ലേഖനം മാത്രമാണിത്. എന്നാൽ നാസയുടെ ഔദ്യോഗിക പഠന റിപ്പോർട്ട് എന്ന നിലയിലാണ് ഇത് വാർത്തയാകുകയും കുപ്രചാരണത്തിനു ഉപയോഗിക്കപ്പെടും ചെയ്തത്. നേരത്തെ ഡാം തുറക്കൽ സംബന്ധിച്ച് പ്രതിപക്ഷ നേതാവും ബിജെപി നേതാക്കളും ആരോപണം ഉന്നയിച്ചപ്പോൾ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ കണക്കുകൾ സഹിതം മറുപടി നൽകിയിരുന്നു.

കേരളത്തിലുണ്ടായ പ്രളയത്തിന് കാരണമായത് കനത്ത മണ്‍സൂണ്‍ മഴയാണെന്ന് ലേഖനം കൃത്യമായി വിധദീകരിക്കുന്നുണ്ട്. അസാധാരണമായി പെയ്ത മഴയാണ് 1924നു ശേഷം കേരളത്തിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനിടയാക്കിയതെന്നും ഓഗസ്റ്റ് മാസത്തിലെ ആദ്യത്തെ 20 ദിവസങ്ങളില്‍ കേരളത്തില്‍ 164 ശതമാനം അധിക മഴ പെയ്തുവെന്നും ഉപഗ്രസഹായത്തോടെ ലഭ്യമായ വിവരങ്ങള്‍ മുന്‍നിര്‍ത്തി ലേഖനം ചൂണ്ടിക്കാട്ടുന്നു.

ജൂണ്‍ തുടക്കത്തില്‍ത്തന്നെ 42 ശതമാനം അധികം മഴ കേരളത്തില്‍ ലഭിച്ചിരുന്നു. ഓഗസ്റ്റ് എട്ടു മുതല്‍ രൂക്ഷമായിത്തീര്‍ന്ന മഴ എട്ടു മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ അസാധാരണമായി വര്‍ധിച്ചു. ഓഗസ്റ്റിലെ ആദ്യത്തെ 20 ദിവസങ്ങളില്‍ ഇത് 164 ശതമാനമായി ഉയര്‍ന്നതായും ലേഖനത്തില്‍ പറയുന്നു.

മ്യാന്‍മര്‍ അടക്കമുള്ള തെക്കുകിഴക്കേ ഏഷ്യയിലെ പല മേഖലകളിലും പൊതുവെ ഇക്കാലയളവില്‍ കനത്ത മഴ പെയ്തതായും ലേഖനം പറയുന്നു. ഇന്റഗ്രേറ്റഡ് മള്‍ട്ടി-സാറ്റലൈറ്റ് റിട്രൈവല്‍സ് (ഐഎംഇആര്‍ജി) പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിലാണ് മഴ സംബന്ധിച്ച വിവരങ്ങള്‍. വിവിധ വാര്‍ത്താ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളെയും കേരള സര്‍ക്കാരിന്റേത് അടക്കമുള്ള വെബ്‌സൈറ്റുകളെയും മുന്‍നിര്‍ത്തിയാണ് ലേഖനം.

add image

Latest


add image
add image
add image
add image
Top