logo

തെലുങ്ക് സിനിമാതാരവും മുൻമന്ത്രിയുമായ നന്ദമുരി ഹരികൃഷ്​ണ വാഹനാപകടത്തിൽ മരിച്ചു

News Desk | Updated on:   Aug  29,  2018  11:29 am

തെലുങ്ക്​ സിനിമയിലെ സൂപ്പർ താരങ്ങളായ ജൂനിയർ എൻടിആർ, നന്ദമുരി കല്യാണരാമൻ എന്നിവർ ഇദ്ദേഹത്തിന്റെ മക്കളാണ്

ഹൈദരാബാദ്: തെലുങ്ക്​ സിനിമാതാരവും മുൻ ആന്ധ്രപ്രദേശ്​ മുഖ്യമന്ത്രി എൻടി രാമറാവുവി​ന്റെ മകനും മുൻ മന്ത്രിയുമായ നന്ദമുരി ഹരികൃഷ്​ണ വാഹനാപകടത്തിൽ മരിച്ചു. ബുധനാഴ്​ച പുലർച്ചെ ഹൈദരാബാദിൽ നിന്ന്​ 100 കിലോ മീറ്റർ അകലെയുള്ള നൽഗോണ്ടയിലാണ്​ വാഹനാപകടം ഉണ്ടായത്​. തെലുങ്ക്​ ദേശം പാർട്ടിയുടെ പോളിറ്റ്​ ബ്യൂറോ അംഗമായിരുന്ന എൻ ഹരികൃഷ്​ണ എൻടിആർ മന്ത്രിസഭയിൽ ഗതാഗത വകുപ്പ്​ മന്ത്രിയായിരുന്നു​.

തെലുങ്ക്​ സിനിമയിലെ സൂപ്പർ താരങ്ങളായ ജൂനിയർ എൻടിആർ, നന്ദമുരി കല്യാണരാമൻ എന്നിവർ ഇദ്ദേഹത്തിന്റെ മക്കളാണ്.

ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോകുമ്പോൾ നൽഗോണ്ടയിൽ വെച്ച്​ ഹരികൃഷ്ണയുടെ കാർ ഡിവൈഡറിലിടിച്ച്​ അപകടം സംഭവിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്​ണയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹരികൃഷ്​ണ തന്നെയാണ്​ കാർ ഒാടിച്ചിരുന്നതെന്ന്​ പൊലീസ്​ അറിയിച്ചു. 2014ൽ നടന്ന ഒരു വാഹനാപകടത്തിൽ അദ്ദേഹ​ത്തി​​െൻറ മൂത്തമകൻ നന്ദമുരി ജാനാകിറാം മരണപ്പെട്ടിരുന്നു.

add image

Latest


add image
add image
add image
add image
Top