logo

കേരളത്തെ സഹായിക്കാൻ ഫണ്ട് പിരിവിനിറങ്ങിയ മണിക് സർക്കാരിനെ പിടിച്ചുപറിക്കാരനെന്ന് വിശേഷിപ്പിച്ച് സംഘപരിവാർ; കേന്ദ്രം 6000 കോടി നൽകിയെന്നും ന്യായീകരണം

News Desk | Updated on:   Aug  28,  2018  03:14 pm

സംഘപരിവാർ അനുഭാവിയായ അനുപം പോള്‍ എന്നയാളാണ് അപകീര്‍ത്തികരമായ പോസ്റ്റ് ഫേസ്‌ബുക്കിലിട്ടത്.

അഗര്‍ത്തല: പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് പിരിവിനിറങ്ങിയ ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിനെ പിടിച്ചുപറിക്കാരനായി ചിത്രീകരിച്ച് സംഘപരിവാര്‍ പ്രചരണം. ഫണ്ട് സ്വരൂപിക്കാന്‍ ഇറങ്ങിയ മണിക് സര്‍ക്കാരിന്റെ ചിത്രത്തോടൊപ്പം റോസ് വാലി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം കുണ്ടിന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്താണ് പ്രചാരണം. അഗര്‍ത്തലയിലെ രണ്ട് കള്ളന്‍മാര്‍ തെരുവില്‍ യാചകരെപ്പോലെ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രത്തിന്റെ അടിക്കുറിപ്പ്.

കേരളത്തിന് കേന്ദ്രം മതിയായ സഹായം ചെയ്തില്ലെന്നതടക്കം സിപിഐഎം പറയുന്നത് കള്ളമാണെന്നും ആറായിരം കോടിരൂപ കേരളത്തിനായി നല്‍കി എന്നുമാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ന്യായീകരണം.

സംഭവത്തില്‍ ത്രിപുര സിപിഐഎം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കേരളത്തിനായി ഫണ്ട് സ്വരൂപിക്കുന്നതിനിടെ പ്രവർത്തകർക്കുനേരെ ബിജെപി പ്രവര്‍ത്തകര്‍ അക്രമം നടത്തുകയാണെന്നും സിപിഐഎം പറഞ്ഞു. സംഘപരിവാർ അനുഭാവിയായ അനുപം പോള്‍ എന്നയാളാണ് അപകീര്‍ത്തികരമായ പോസ്റ്റ് ഫേസ്‌ബുക്കിലിട്ടത്. അഭിഭാഷകനായ കൗശിക് റോയ് ദേബര്‍മ്മ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ഇതിന്റെയടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

add image

Latest


add image
add image
add image
add image
Top