logo
Breaking News

രാഹുൽ ഗാന്ധി ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുമെന്ന വാർത്തകൾ ഭാവനാസൃഷ്ടിയെന്ന് കോൺഗ്രസ്സ്

Political Desk | Updated on:   Aug  28,  2018  02:28 pm

രാഹുലിനെ കൂടാതെ സിപിഐഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി‍യടക്കം പ്രതിപക്ഷ പാർട്ടികളിലെ പ്രമുഖ നേതാക്കൾ തുടങ്ങിയവർ ആർഎസ്എസ് പരിപാടിയിലെ ക്ഷണിതാക്കളാണ് എന്നായിരുന്നു വാർത്ത.

ന്യൂഡൽഹി: പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുമെന്ന വാർത്തകൾ ഭാവനാ സൃഷ്ടിയെന്ന് കോൺഗ്രസ്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കോൺഗ്രസ് വക്താവ് അഭിഷേക് സിങ്‌വിയാണ് ഇക്കാര്യംവ്യക്തമാക്കിയത്. ഊഹപോഹങ്ങൾ സംബന്ധിച്ചുള്ള ചോദ്യത്തിന് ചോദ്യത്തിന് ഉത്തരം പറയില്ലെന്നും സിങ്‌വി വ്യക്തമാക്കി. പരിപാടിയിൽ പങ്കെടുക്കുന്നതിനെ സംബന്ധിച്ച് തങ്ങൾക്ക് ക്ഷണക്കത്തൊന്നും ലഭിച്ചിട്ടില്ല. ക്ഷണം ലഭിച്ചാൽ ഇക്കാര്യത്തിൽ കൃത്യമായ പ്രതികരണം നൽകുമെന്നും സിങ്‌വി കൂട്ടിച്ചേർത്തു.

രാഹുലിനെ കൂടാതെ സിപിഐഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി‍യടക്കം പ്രതിപക്ഷ പാർട്ടികളിലെ പ്രമുഖ നേതാക്കൾ സെപ്റ്റംബർ 17 മുതൽ 19 വരെ ഡൽഹിയിൽ വച്ച് നടക്കുന്ന ആർഎസ്എസ് പരിപാടിയിലെ ക്ഷണിതാക്കളാണ് എന്നായിരുന്നു വാർത്ത. 'ദ ഇന്ത്യ ഒാഫ് ദ ഫ്യൂച്ചർ' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പരിപാടി ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവത് ഉത്‌ഘാടനം ചെയ്യുമെന്നും ദേശീയ മാധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യുകയായിരുന്നു.

നേരത്തെ, നാഗ്പൂരിലെ​ ആ​ർ.എ​സ്എ​സ് ആ​സ്ഥാ​ന​ത്ത്​ നടന്ന പ​രി​പാ​ടി​യിൽ മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി പങ്കെടുത്ത കൂടി സാഹചര്യത്തിൽ രാഹുലുമായി ബന്ധപ്പെട്ട വാർത്ത സമൂഹ മാധ്യമങ്ങളിലുൾപ്പെടെ വലിയ ചർച്ചയായി മാറി.

add image

Latest


add image
add image
add image
add image
Top