logo

കേരളത്തിന് സഹായം ചെയ്യരുന്നതെന്ന് ആഹ്വാനം ചെയ്തതിന് ഭീഷണിയുണ്ടെന്ന് സുരേഷ് കൊച്ചാട്ട്; സുരക്ഷ നൽകണമെന്ന് ഉത്തരവിടാനാകില്ലെന്ന് സുപ്രീം കോടതി

Delhi Bureau | Updated on:   Aug  28,  2018  12:25 pm

കേരളത്തിലെ പ്രളയബാധിതർക്ക് പണമോ അവശ്യവസ്തുക്കളോ നല്‍കരുതെന്നും കേരളത്തില്‍ എല്ലാവരും പണക്കാര്‍ ആണെന്നുമുള്ള ഇയാളുടെ സന്ദേശം സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം വ്യാപകമായി പ്രചരിപ്പിക്കുകയും വിവാദമാകുകയും ചെയ്തിരുന്നു.

ന്യൂഡൽഹി: കേരളത്തിലെ പ്രളയബാധിതർക്ക് സഹായം നൽകേണ്ടെന്ന് ആഹ്വാനം ചെയ്ത ബിജെപി അനുഭാവി സുരേഷ് കൊച്ചാട്ടിലിന് സുരക്ഷ നൽകണമെന്ന് പോലീസിനോട് നിർദ്ദേശിക്കാനാകില്ലെന്ന് സുപ്രീം കോടതി. തന്റെ ആഹ്വാനത്തെ തുടർന്ന് തനിക്കും തെലങ്കാനയിലുള്ള കുടുംബത്തിനും ഭീഷണിയുണ്ടെന്നും സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് സുരേഷ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി.

കേരളത്തിലെ പ്രളയബാധിതർക്ക് പണമോ അവശ്യവസ്തുക്കളോ നല്‍കരുതെന്നും കേരളത്തില്‍ എല്ലാവരും പണക്കാര്‍ ആണെന്നുമുള്ള ഇയാളുടെ സന്ദേശം സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം വ്യാപകമായി പ്രചരിപ്പിക്കുകയും വിവാദമാകുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ഉയരുന്ന ഭീഷണികൾ കണക്കിലെടുത്ത് സുരക്ഷ നല്കണമെന്നായിരുന്നു സുരേഷിന്റെ ആവശ്യം.

എന്നാൽ സുരക്ഷാ ഭീഷണി ഉണ്ടെങ്കിൽ അത് പോലീസിനെയാണ് അറിയിക്കേണ്ടതെന്നും കോടതിക്ക് അത്തരമൊരു നിർദേശം നൽകാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.

add image

Latest


add image
add image
add image
add image
Top