logo

ഡൽഹിയിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

Delhi Bureau | Updated on:   Aug  28,  2018  12:06 pm

കനത്ത മഴയെത്തുടർന്ന് ഗുഡ്‌ഗാവിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ന്യൂഡൽഹി: ശക്​തമായ മഴയെ തുടർന്ന് ഡൽഹിയിലെ താഴ്​ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. റോഡുകൾ വെള്ളത്തിനടിയിലായതിനാൽ​ പലയിടങ്ങളിലും വാഹന ഗതാഗതം സ്​തംഭിച്ചു. പ്രധാനറോഡുകളിലുൾപ്പെടെ മണിക്കൂറുകൾ നീളുന്ന ഗതാഗതസ്തംഭനമാണുള്ളത്. മരം കടപുഴകി വീണും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം 33 ഡിഗ്രി സെൽഷ്യസ്​ ആയിരുന്ന അന്തരീക്ഷ താപനില ഇന്ന്​ 26 ഡിഗ്രിയായി കുറഞ്ഞു.

കനത്ത മഴയെത്തുടർന്ന് ഗുഡ്‌ഗാവിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.ഡൽഹി വിമാനത്താവളം, സെൻട്രൽ ഡൽഹി, ആർ.കെ പുരം, നോയിഡ, ഖാസിയാബാദ്​ എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയുണ്ടായി. വ്യാഴാഴ്​ച വരെ ഡൽഹിയിൽ ശക്​തമായ മഴ തുടരുമെന്നാണ് കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

ഉത്തരാഖണ്ഡ്​, ഹരിയാന, ചണ്ഡീഗഡ്​, ഡൽഹി, ഉത്തർ പ്രദേശ്​, ഇൗസ്​റ്റ്​ രാജസ്​ഥാൻ, മധ്യപ്രദേശ്​, ഛത്തീസ്​ഗഡ്​, മഹാരാഷ്​ട്രയിലെ വിദർഭ മേഖല, പശ്​ചിമബംഗാളിലെ സബ്​ ഹിമാലയൻ മേഖല, സിക്കിം, നാഗാലാൻറ്​, മണിപ്പൂർ, മിസോറാം, ത്രിപുര, കൊങ്കൺ തീരം, ഗോവ, തെലങ്കാന, കർണാടകൻ തീരപ്രദേശങ്ങൾ എന്നിവിടങ്ങിളിൽ ശക്​തമായ മഴക്ക്​ സാധ്യതയുണ്ടെന്ന്​ കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

add image

Latest


add image
add image
add image
add image
Top