logo

ഡിഎംകെ അധ്യക്ഷ സ്ഥാനത്ത് എംകെ സ്റ്റാലിൻ

News Desk | Updated on:   Aug  28,  2018  11:34 am

പാർട്ടി ട്ര​ഷ​റ​ർ സ്​​ഥാ​ന​ത്തേ​ക്ക്​ മു​തി​ർ​​ന്ന നേ​താ​വ്​ ദു​രൈ​മു​രു​ക​നെയും തെരഞ്ഞെടുത്തിട്ടുണ്ട്.

ചെന്നൈ: നാല്പത്തിയൊൻപതു വർഷം ഡിഎം​കെ അധ്യക്ഷനായിരുന്ന കരുണാനിധിയുടെ നിരണത്തോടെ ഒഴിവുമെന്ന അധ്യക്ഷ സ്ഥാനത്തേക്ക് മകൻ എം​കെ സ്റ്റാലി​നെ തെരഞ്ഞെടുത്തു. നിലവിൽ പാർട്ടി വർക്കിങ് പ്രസിഡന്റും നിയമസഭാ പ്രതിപക്ഷ നേതാവുമാണ് സ്റ്റാലിൻ. പാ​ർ​ട്ടി ആ​സ്​​ഥാ​ന​മാ​യ അ​ണ്ണാ അ​റി​വാ​ല​യ​ത്തി​ൽ​ നടന്ന ജനറൽ കൗൺസിൽ യോഗമാണ് സ്റ്റാലിനെ പുതിയ അധ്യക്ഷനായി പ്രഖ്യാപിച്ചത്.

അധ്യക്ഷ സ്ഥാനത്തേക്ക് പ്രഖ്യാപിച്ച മത്സരത്തിൽ മറ്റാരും പത്രിക സമർപ്പിക്കാത്തതിനാൽ പാ​ർ​ട്ടി ജ​ന​റ​ൽ കൗ​ൺ​സി​ൽ ചേർന്ന് സ്റ്റാലിന്‍റെ പേര് അംഗീകരിക്കുകയായിരുന്നു. പാർട്ടി ട്ര​ഷ​റ​ർ സ്​​ഥാ​ന​ത്തേ​ക്ക്​ മു​തി​ർ​​ന്ന നേ​താ​വ്​ ദു​രൈ​മു​രു​ക​നെയും തെരഞ്ഞെടുത്തിട്ടുണ്ട്.

ക​രു​ണാ​നി​ധി​യു​ടെ മൂ​ത്ത​മ​ക​നും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ എംകെ. അ​ഴ​ഗി​രി പാർട്ടിക്കെതിരെ ക​ലാ​പ​ക്കൊ​ടി ഉ​യ​ർ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇളയമകൻ​ സ്​​റ്റാ​ലി​​​​ന്റെ സ്​​ഥാ​നാ​രോ​ഹ​ണം എന്ന രാഷ്ട്രീയപ്രാധാന്യവുമുണ്ട്. സ്​​റ്റാ​ലി​നെ തു​ട​ർ​ച്ച​യാ​യി വി​മ​ർ​ശി​ച്ച​തിന്‍റെ പേ​രി​ൽ ഡി.​എം.​കെ ദ​ക്ഷി​ണ​മേ​ഖ​ല ഒാ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന അ​ഴ​ഗി​രി​യെ നാ​ലു​വ​ർ​ഷം മു​മ്പാ​ണ്​ പാ​ർ​ട്ടി പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ​ നി​ന്ന്​ ക​രു​ണാ​നി​ധി പു​റ​ത്താ​ക്കി​യിരുന്നു.

add image

Latest


add image
add image
add image
add image
Top