logo

കൈത്തൊഴിൽ വഴി സമ്പാദിച്ച 40000 രൂപ കേരളത്തിന് നൽകി വൃദ്ധസദനം അന്തേവാസികൾ

News Desk | Updated on:   Aug  28,  2018  12:47 am

നാൽപതിനായിരം രൂപയാണ് ഇവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

തൃശൂർ: പ്രളയ ദുരന്തത്തിൽപ്പെട്ട നാടിനു വേണ്ടി , ആരുടേയും സഹായമില്ലാതെ ജീവിക്കുന്ന ഒരുകൂട്ടം വൃദ്ധർക്ക് എന്ത് ചെയ്യാൻ പറ്റും? ഉത്തരമാവുകയാണ് തൃശൂർ രാമവർമ്മപുരം വൃദ്ധസദനത്തിലെ അന്തേവാസികൾ. ചവിട്ടിയും പായും അച്ചാറും നിർമ്മിച്ച് വിറ്റു സമ്പാദിച്ച നാൽപതിനായിരം രൂപയാണ് ഇവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

ജീവിതത്തിൽ വലിയ ലക്ഷ്യങ്ങളോ ആഗ്രഹങ്ങളോ ഇവരിൽ പലർക്കും ഇല്ല. എന്നിരുന്നാലും പണിയെടുത്തു കൊച്ചു സമ്പാദ്യം ഇവർ കൂട്ടിവച്ചിരുന്നു. ഇവരുടെ ഈ കൊച്ചു സമ്പാദ്യം ഇപ്പോൾ കൈത്താങ്ങായി മാറുന്നത് കേരളത്തിലെ പ്രളയ ബാധിതർക്കാണ്. മന്ത്രി വി.എസ്. സുനിൽകുമാറാണ് ഈ തുക ഏറ്റുവാങ്ങിയത്. മന്ത്രിതന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക് പ്രൊഫൈലിലൂടെ അറിയിച്ചത്.

''മന്ത്രി എന്ന നിലയിൽ പലയിടത്ത് നിന്നും സഹായം സ്വീകരിച്ചിച്ചിട്ടുണ്ട്. എന്നാൽ വൃദ്ധസദനത്തിലെ അന്തേവാസികളായ അച്ഛനമ്മമാരിൽ നിന്ന് സംഭാവന ഏറ്റുവാങ്ങിയപ്പോൾ തന്റെ കണ്ണും മനസ്സും നിറഞ്ഞുപോയി . ജീവിതത്തിലെ ഏറ്റവും ഹൃദയസ്പർശിയായ അനുഭവം ഇതാണ് മനുഷ്യത്വം ഇതാണ് മഹത്വം ഈ അച്ഛനമ്മമാരുടെ കാൽ തൊട്ടു വന്ദിക്കുന്നു. വാക്കുകൾകൊണ്ട് വിശദീകരിക്കാൻ ആവുകയില്ല എങ്കിലും സർക്കാരിന്റെ ഹൃദയം നിറഞ്ഞ നന്ദി'' എന്നും മന്ത്രി കുറിച്ചു.

വാർദ്ധക്യമാകുമ്പോൾ അച്ഛനും അമ്മയും ഭാരമാകുന്ന മക്കൾ അതുവരെ പോറ്റി വളർത്തിയതുപോലും മറന്നു അച്ഛനമ്മമാരെ വൃദ്ധസദനത്തിലേക്ക് കൊണ്ടുവിടുന്നു. പ്രായമേറിയവർക്ക് എന്ത് ചെയ്യാനാകും എന്ന ചിന്തയുള്ള ഓരോ മക്കൾക്കും ഉത്തരമാവുകയാണ് തൃശൂർ രാമവർമ്മപുരം വൃദ്ധസദനത്തിലെ ഈ അച്ഛനമ്മമാർ



add image

Latest


add image
add image
add image
add image
Top