logo

ഫേസ്ബുക് വഴി ആൺകുട്ടികളെ ഫുട്ബോള്‍ പരിശീലനത്തിനെത്തിച്ച് പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശി പിടിയില്‍

Malabar Bureau | Updated on:   Aug  28,  2018  12:37 am

'അൽ ജസീറ ഫുട്ബോൾ ക്ലബ്' എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെയാണ് ഫസൽ റഹ്‌മാൻ ഫുട്ബോൾ പരിശീലനത്തിന് താൽപര്യമുള്ള ആൺകുട്ടികളെ കണ്ടെത്തുകയും തെരഞ്ഞെടുക്കുകയും ചെയ്തത്.

കണ്ണൂർ: ഫേസ്ബുക് വഴി ആൺകുട്ടികളെ ഫുട്‍ബോൾ പരിശീലനത്തിനെത്തിച്ച് പീഡിപ്പിച്ച കോഴിക്കോട് സ്വദേശി പിടിയിൽ. ഒളവണ്ണ സ്വദേശി ഫസൽ റഹ്മാനെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയതത്. ഇയാളുടെ കയ്യിൽ നിന്നും നൂറിലധികം പീഡന ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

'അൽ ജസീറ ഫുട്ബോൾ ക്ലബ്' എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെയാണ് ഫസൽ റഹ്‌മാൻ ഫുട്ബോൾ പരിശീലനത്തിന് താൽപര്യമുള്ള ആൺകുട്ടികളെ കണ്ടെത്തുകയും തെരഞ്ഞെടുക്കുകയും ചെയ്തത്. തുടർന്ന് കുട്ടികൾക്ക് കണ്ണൂരിലുള്ള ഒരു ഫുട്ബോൾ ഗ്രൗണ്ടിൽ ഇയാൾ പരിശീലനവും നൽകി. പരിശീലനത്തിനെത്തുന്ന കുട്ടികളെ വാടക മുറിയിൽ എത്തിച്ച് പീഡിപ്പിക്കുകയും ചിത്രങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി.

ചൈൽഡ് ലൈൻ പ്രവർത്തകർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഫസൽ റഫ്മാനെ അറസ്റ്റ് ചെയ്തത്. പതിനഞ്ചോളം കുട്ടികളെ പ്രതി ലൈംഗികമായി പീഡിപ്പിച്ചതായി ചോദ്യം ചെയ്യലില്‍ ഇയാൾ സമ്മതിച്ചതായാണ് സൂചന.

നൂറിലധികം പീഡന ദൃശ്യങ്ങൾ ഇയാളുടെ കൈവശമുണ്ടായിരുന്ന പെൻഡ്രൈവിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പീഡന ദൃശ്യങ്ങൾ ഇയാൾ ഏതെങ്കിലും പോൺ സൈറ്റുകളിൽ അപ്ലോഡ് ചെയ്തിട്ടുണ്ടോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

add image

Latest


add image
add image
add image
add image
Top