logo

ഹിന്ദുത്വ ഭീകരസംഘടനയായ സനാതൻ സൻസ്തയെ നിരോധിക്കണമെന്ന് മൂന്നാം വട്ടവും കേന്ദ്രസർക്കാരിനോട് മഹാരാഷ്ട്ര

News Desk | Updated on:   Aug  27,  2018  10:16 am

നേ​ര​ത്തെ, 2011ലും 2015​ലും ഇ​വ​രെ നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​പേ​ക്ഷ​ക​ള്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ കേ​ന്ദ്ര​ത്തി​ന് ന​ൽ​കി​യെ​ങ്കി​ലും ഇതിന്മേൽ യാതൊരു വിധ നടപടികളും ഉണ്ടായിട്ടില്ല.

മുംബൈ: ഹിന്ദുത്വ ഭീകരസംഘടനയായ സനാതൻ സൻസ്തയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം വട്ടവും കേന്ദ്ര സർക്കാരിനെ മഹാരാഷ്ട്ര സർക്കാർ സമീപിച്ചു. സ്ഫോ​ട​ന ആ​സൂ​ത്ര​ണ കേ​സി​ലും ദാ​ഭോ​ല്‍ക​ർ, ഗോ​വി​ന്ദ്​ പ​ന്‍സാ​രെ, ഗൗ​രി ല​ങ്കേ​ഷ് കൊ​ല​പാ​ത​ക കേ​സു​ക​ളി​ലും സ​നാ​ത​ന്‍ സ​ന്‍സ്ത​യു​ടെ പ്രവർത്തകർ അറസ്റിലായതോടെയാണ് സംസ്ഥാന സർക്കാർ പുതിയ തെളിവുകളും വെളിപ്പെടുത്തലുകളും കണ്ടെത്തലുകളും ചേർത്ത് കേന്ദ്ര സർക്കാരിനോട് വീണ്ടും നിരോധന ആവശ്യം അറിയിച്ചിരിക്കുന്നത്.

നേ​ര​ത്തെ, 2011ലും 2015​ലും ഇ​വ​രെ നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​പേ​ക്ഷ​ക​ള്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ കേ​ന്ദ്ര​ത്തി​ന് ന​ൽ​കി​യെ​ങ്കി​ലും ഇതിന്മേൽ യാതൊരു വിധ നടപടികളും ഉണ്ടായിട്ടില്ല.

സ്ഫോടനം ആസൂത്രണം ചെയ്തതിനും കൊലപാതകങ്ങൾ നടത്തിയതിനും പിടിയിലായിട്ടുള്ളവർ വർഷങ്ങൾക്കു മുൻപേ സ​നാ​ത​ന്‍ സ​ന്‍സ്ത​യു​മാ​യോ ഹി​ന്ദു രാ​ഷ്​​ട്ര നി​ര്‍മി​തി ആ​ശ​യ​മാ​ക്കി 2002ല്‍ ​രൂ​പ​വ​ത്​​കൃ​ത​മാ​യ അ​വ​രു​ടെ തന്നെ ഹി​ന്ദു ജ​ന്‍ജാ​ഗ്രു​തി സ​മി​തിയു​മാ​യോ ഉ​ള്ള പ​ര​സ്യ​ബ​ന്ധം ഉ​പേ​ക്ഷി​ച്ചുകൊണ്ട് ചില ചെറു തീവ്രസംഘടനകളിൽ ചേർന്ന് പ്രവർത്തിക്കുകയും ചെയ്തവരാണ്. ഇത് വലിയ പദ്ധതിയുടെ ഭാഗമാണെന്നും പരസ്യബന്ധം ഉപേക്ഷിച്ചെങ്കിലും ഇ​വ​ര്‍ സ​നാ​ത​ന്‍ സ​ന്‍സ്ത, എ​ച്ച്ജെഎ​സ് എ​ന്നി​വ​യു​മാ​യു​ള്ള ര​ഹ​സ്യ​ബ​ന്ധം കാത്തുസൂക്ഷിച്ചതിനുള്ള തെളിവുകൾ എടിഎസ് ശേഖരിച്ചിട്ടുണ്ട്. ബാങ്കിടപാട് ഉൾപ്പെടെ ശക്തമായ തെളിവുകളാണ് എടിഎസിന്റെ കൈവശം ഉള്ളത്.

ഹി​ന്ദു ജ​ന്‍ജാ​ഗ്രു​തി സ​മി​തിയുടെ പടിഞ്ഞാറൻ മേഖലാ കമാൻഡർ ആ​യി അറിയപ്പെടുന്ന ഇഎ​ന്‍​ടി ഡോ​ക്ട​ര്‍ വി​രേ​ന്ദ്ര താ​വ്ഡെ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൊലപാതകങ്ങൾനടത്താനുള്ള തീരുമാനവും ഗൂഡാലോചനയും നടന്നതെന്നാണ് മഹാരാഷ്ട്ര എടി​എസ്,കണ്ടെത്തിയിരിക്കുന്നത്. ദാ​ഭോ​ല്‍ക​ര്‍ വധക്കേസ് അ​ന്വേ​ഷി​ക്കു​ന്ന സിബിഐ സംഘം, പ​ന്‍സാ​രെ വധക്കേസ് ​അന്വേഷിക്കുന്ന മ​ഹാ​രാ​ഷ്​​ട്ര സിഐ​ഡി എ​ന്നി​വരും ഇതേകാര്യം കണ്ടെത്തിയിട്ടുണ്ട്.

ഡോ​ക്ട​ര്‍ വി​രേ​ന്ദ്ര താ​വ്ഡെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ ഹി​റ്റ്ലി​സ്​​റ്റി​ലു​ള്ള​വ​രെ വ​ധി​ക്കാ​ന്‍ സംഘടനാ മ​ഹാ​രാ​ഷ്​​ട്ര​യി​ലും ക​ർ​ണാ​ട​ക​യി​ലു​മാ​യി 50 പേ​ര്‍ക്ക് ആ​യു​ധ, സ്ഫോ​ട​ന നി​ര്‍മാ​ണ, കൊലപാതക പ​രി​ശീ​ല​നം ന​ല്‍കി​യ​തായും അന്വേഷണസംഘങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

add image

Latest


add image
add image
add image
add image
Top