logo

ലൈംഗികാരോപണം നേരിട്ട മുൻ കര്‍ദിനാള്‍ തിയോഡര്‍ ഇ മക്കാറികിനെ മാ‍ർപാപ്പ സംരക്ഷിച്ചെന്ന് ആരോപണം

News Desk | Updated on:   Aug  27,  2018  07:46 am

മാർപാപ്പ രാജിവയ്ക്കണണമെന്നും ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു

വത്തിക്കാന്‍: ലൈംഗികാരോപണം നേരിട്ട വാഷിംഗ്ടൺ മുൻ കര്‍ദിനാള്‍ തിയോഡര്‍ ഇ മക്കാറികിനെ മാ‍ർപാപ്പ സംരക്ഷിച്ചെന്ന് ആരോപണം. വത്തിക്കാനിലെ മുൻ പ്രതിനിധിസഭ അംഗമായ ആർച്ച് ബിഷപ്പാണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്. മാർപാപ്പ രാജിവയ്ക്കണണമെന്നും ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.

പുരോഹിതരോടും അച്ഛൻ പട്ടത്തിന് പഠിക്കുന്നവരോടുമുള്ള കർദിനാളിന്റെ മോശം പെരുമാറ്റം പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും മാർപാപ്പ അവഗണിച്ചുവെന്നാണ് ആ‍ർച്ച് ബിഷപ്പ് ഉന്നയിക്കുന്നത്.

ക്രൈസ്തവ സഭ നേരിടുന്ന പ്രതിസന്ധി മറികടക്കാൻ സ്വയം രാജിവച്ച് മാതൃകയാകണമെന്നും പതിനൊന്ന് പേജുള്ള കുറിപ്പിലൂടെ ആർച്ച് ബിഷപ്പ് വിഗാനോ പോപ്പിനോട് ആവശ്യപ്പെട്ടു. എന്നാൽ ആരോപണങ്ങളോട് ഫ്രാൻസിസ് മാർപാപ്പയോ വത്തിക്കാൻ വൃത്തങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ലൈംഗികാരോപണത്തെത്തുടര്‍ന്ന് വത്തിക്കാനിലെ കര്‍ദിനാള്‍ സമിതിയില്‍ നിന്നു രാജിവെക്കുന്ന ആദ്യ ക്രൈസ്തവ പുരോഹിതനാണ് തിയോഡര്‍ ഇ മക്കാറിക്. ന്യൂയോര്‍ക്കില്‍ വികാരിയായിരിക്കെ അമ്പതു വര്‍ഷം മുമ്പ് ഒരു ആണ്‍കുട്ടിയെ ലൈംഗികമായി തിയോഡര്‍ ഇ മക്കാറിക് പീഡിപ്പിച്ചു എന്നായിരുന്നു ആദ്യ കേസ്.

ആരോപണങ്ങളില്‍ കഴമ്പുണ്ട് എന്നു സഭയുടെ അന്വേഷണ സമിതി കണ്ടെത്തിയതിനെത്തുടര്‍ന്ന് ജൂലൈമുപ്പതിനാണു തിയോഡർ മക‌്കാരിക്ക‌് ഫ്രാൻസിസ‌് മാർപാപ്പക്ക‌് രാജി സമർപ്പിച്ചത്.

add image

Latest


add image
add image
add image
add image
Top