logo

ബിപിസിഎൽ സഹായധനകൈമാറ്റത്തിന്റെ ചിത്രമുപയോഗിച്ച് ബിജെപി ജനപ്രതിനിധികൾ കേരളത്തിന് 25 കോടി രൂപ സംഭാവന ചെയ്‌തെന്ന് നുണപ്രചരണം

Thiruvananthapuram Bureau | Updated on:   Aug  26,  2018  10:52 pm

ഫോട്ടോയിലുള്ള ചെക്കിൽ ഭാരത് പെട്രോളിയം കോർപറേഷൻ നൽകുന്ന ചെക്കാണെന്ന് രേഖപ്പെടുത്തിയത് വ്യക്തമായി കാണാം.

തിരുവനന്തപുരം: ബിജെപി എംഎൽഎമാരും എംപിമാരും ചേർന്ന് കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 കോടി രൂപ സംഭാവന ചെയ്‌തെന്ന് നുണപ്രചരണം. ഭാരത് പെട്രോളിയം കോർപ്പറേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ സംഭാവന നൽകുന്ന ചിത്രം ഉപയോഗിച്ചാണ് നുണപ്രചാരണം.

പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരളത്തെ സഹായിക്കാനായി ബിപിസിഎൽ നൽകിയ 25 കോടിയുടെ ചെക്ക് ഔദ്യോഗികമായി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറ്റം ചെയ്യുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, വി മുരളീധരൻ എംപി, കൊച്ചി റിഫൈനറി എക്സിക്യു്ട്ടീവ് ഡയറക്ടർ പ്രസാദ് പണിക്കർ എന്നിവരാണ് പങ്കെടുത്തത്. ഫോട്ടോയിലുള്ള ചെക്കിൽ ഭാരത് പെട്രോളിയം കോർപറേഷൻ നൽകുന്ന ചെക്കാണെന്ന് രേഖപ്പെടുത്തിയത് വ്യക്തമായി കാണാം.

കേരളത്തിൽ ഭരണപക്ഷമായ സിപിഐഎമ്മും പ്രതിപക്ഷമായ കോൺഗ്രസ്സും പ്രളയബാധിതരെ സഹായിക്കാനായി മുന്നിട്ടിറങ്ങിയതോടെ ബിജെപി നിലപാട് സോഷ്യൽ മീഡിയയിൽ വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഈ ഘട്ടത്തിലാണ് ഇങ്ങനെയൊരു നുണപ്രചരണം ഉണ്ടാകുന്നത്.

add image

Latest


add image
add image
add image
add image
Top