logo

ഓണാവധിക്ക് ശേഷം ആഗസ്റ്റ് 29ന് തന്നെ സ്കൂളുകൾ തുറക്കും; വിദ്യാഭ്യാസ മന്ത്രി

News Desk | Updated on:   Aug  26,  2018  10:42 pm

ഒന്നാം പാദ വാർഷിക പരീക്ഷകൾ മാറ്റി വച്ചിട്ടുണ്ട്

തിരുവനന്തപുരം: ഓണക്കാല അവധിക്ക് ശേഷം ആഗസ്റ്റ് 29 ന് തന്നെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. സംസ്ഥാനത്തെ പല സ്കൂളുകളും ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവർത്തിക്കുകയാണ് ഇപ്പോൾ എന്നാൽ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കേണ്ടതിനാൽ ക്യാമ്പുകളിൽ കഴിയുന്നവർക്ക് മറ്റു സംവിധാനങ്ങൾ ഒരുക്കും എന്നും മന്ത്രി പറഞ്ഞു.

ഒന്നാം പാദ വാർഷിക പരീക്ഷകൾ മാറ്റി വച്ചിട്ടുണ്ട്. പ്രളയത്തിൽ പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടപ്പെട്ട വിദ്യാർത്ഥികൾ ആഗസ്റ്റ് 31 നുള്ളിൽ അവരവരുടെ സ്കൂളുകളിൽ വിവരം രജിസ്റ്റർ ചെയ്യേണ്ടതാണ്. അടുത്ത ദിവസങ്ങളിൽ തന്നെ ഇവ വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

add image

Latest


add image
add image
add image
add image
Top