logo

സൈനിക രക്ഷാപ്രവർത്തനത്തിന് സംസ്ഥാനം പണം നൽകേണ്ടിവരും; കേന്ദ്രം അനുവദിക്കുന്ന തുക കേന്ദ്രത്തിനു തന്നെ

Delhi Bureau | Updated on:   Aug  26,  2018  04:46 pm

2014ൽ കാശ്മീരിലുണ്ടായ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ വകയിൽ 500 കോടിയുടെ ബില്ലാണ് സൈന്യം ജമ്മു കശ്മീർ സർക്കാരിന് സൈന്യം നൽകിയത്.

ന്യൂഡൽഹി: പ്രളയസമയത്ത് സൈന്യം നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്ക് സംസ്ഥാനം പണം നൽകേണ്ടിവരും. രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ഹെലിക്കോപ്റ്റർ വാടകയടക്കമുള്ളവയാണ് സംസ്ഥാനം സൈന്യത്തിന് നൽകേണ്ടിവരിക. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ അനുവദിച്ച തുകയിൽ നിന്നുമാണ് സംസ്ഥാനം ഇതിനായുള്ള തുക കണ്ടെത്തേണ്ടത്.

2014ൽ കാശ്മീരിലുണ്ടായ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ വകയിൽ 500 കോടിയുടെ ബില്ലാണ് സൈന്യം ജമ്മു കശ്മീർ സർക്കാരിന് സൈന്യം നൽകിയത്. 300 പേർ മരണപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾ നേരിട്ട് ബാധിക്കപ്പെടുകയും ചെയ്തിരുന്നു. 'ഓപ്പറേഷൻ മേഘ് രാഹത്' എന്ന് പേരിട്ട രക്ഷാപ്രവർത്തനത്തിൽ സൈന്യം ഹെലിക്കോപ്റ്റർ ഉപയോഗിച്ച് നിരവധിപ്പേരെ രക്ഷപ്പെടുത്തുകയും ഭക്ഷണവിതരണം നടത്തുകയും ചെയ്തിരുന്നു. 1602 കോടിയാണ് കേന്ദ്ര സർക്കാർ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി സഹായധനം അനുവദിച്ചത്. ഇതിൽ നിന്നാണ് സൈന്യത്തിനുള്ള തുക കണ്ടെത്തേണ്ടതെന്ന് എൻഡിടിവി 2015 ജൂണിൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

കേന്ദ്രം പ്രഖ്യാപിച്ച ദുരിതാശ്വാസ സഹായധനത്തിൽ നിന്നും ഈ തുക വകയിരുത്തുമെന്ന് സൈനിക ഒഫീഷ്യലുകൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. ഇതുപ്രകാരമാണെങ്കിൽ കേരളവും വലിയ തുക സൈന്യത്തിന് നൽകേണ്ടിവരും. ഇതിനുള്ള തുക കണ്ടെത്തേണ്ടത് കേന്ദ്രസഹായത്തിൽ നിന്നാണെന്നതിനാൽ, കൂടുതൽ തുക കേന്ദ്ര സഹായമായി ലഭിക്കാതെ സംസ്ഥാനത്തിന് മുന്നോട്ടുപോകാൻ കഴിയില്ല.

Op Megh Rahat by NDTV on Scribd

add image

Latest


add image
add image
add image
add image
Top