logo

കണ്ണുകളുടെ സൗന്ദര്യത്തിന് ചില പൊടികൈകള്‍

Guest Author | Updated on:   Aug  26,  2018  01:11 pm

കൺതടങ്ങളിലെ ചുളിവും കറുപ്പും ഇല്ലാതാക്കാൻ ചില വഴികൾ - സെലിബ്രറ്റി മേക്കപ്പ് ആർട്ടിസ്റ്റും ബ്യൂട്ടി
തെറാപ്പിസ്റ്റുമായ സബിതാ സാവരിയാ എഴുതുന്നു

കൺതടങ്ങളിലെ കറുപ്പ് നിറം , ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രശ്നമായി മാറിക്കഴിഞ്ഞു. ഇന്റർനെറ്റും മൊബൈൽ ഫോണും ആയുള്ള അമിത സംസർഗ്ഗം , കൂടി വരുന്ന സ്ട്രെസ് , ചില മരുന്നുകളുടെ ഉപയോഗം എന്നിവയൊക്കെ കണ്തടങ്ങളിൽ ചുളിവുകൾ വീഴുന്നതിനും , കൺ തടങ്ങളിൽ ഇരുണ്ട നിറം പടരുന്നതിനും ഒരു പരിധി വരെ കാരണമാകുന്നുണ്ട്.

വിറ്റാമിൻ A കൂടുതലുള്ള കാരറ്റ് , കാൽസ്യം കൂടുതലുള്ള പാൽ , പനീർ, ഈന്തപ്പഴം തുടങ്ങിയവയും , വിറ്റാമിൻ E യുടെ നല്ല സ്രോതസ്സായ ബദാമും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് കണ്ണിന്റെ സൗന്ദര്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വളരെ സഹായകരമാണ്.

ഉരുളക്കിഴങ്ങ് മിക്സിയിൽ നന്നായി അരച്ചെടുത്തു , നേർത്ത കോട്ടൺ തുണിയിൽ കിഴി കെട്ടി കണ്ണിന്റെ മീതേ വച്ച് വിശ്രമിക്കുന്നത് , കൺ തടങ്ങളിലെ കറുപ്പ് നിറം മാറുന്നതിനു നല്ല പ്രതിവിധിയാണ്.

ബദാം നേർമയായി പൊടിച്ചത് , കുംകുമപ്പൂവും പാലും ചേർത്ത് പാക്ക് കൺ തടങ്ങളിൽ പാക്ക് ഇടാം. ഉണങ്ങുന്നതിനു മുൻപ് കഴുകി കളയാൻ മറക്കരുത്.

രാത്രി കിടക്കുമ്പോൾ വിറ്റാമിൻ E ക്യാപ്സ്യൂൾ പൊട്ടിച്ചു കിട്ടുന്ന ഓയിൽ കൺ തടങ്ങളിൽ പുരട്ടി കിടക്കാം.

ഒരുപാട് സമയം മൊബൈലിൽ നോക്കിയിരിക്കുക , ഇരുട്ടുള്ള മുറിയിൽ ടീവി യും മൊബൈലും നോക്കിയിരിക്കുക , ചലിക്കുന്ന വാഹനങ്ങളിൽ ഇരുന്ന് പുസ്തകം വായിക്കുക , അമിതമായ ഉൽക്കണ്ഠ , ഡോക്ടറുടെ നിർദ്ദേശ പ്രകാരമല്ലാതെ മരുന്ന് കഴിക്കുക , തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കേതാണ്.

ആവശ്യത്തിനുള്ള ഉറക്കവും , പോഷക പ്രദമായ ഭക്ഷണ ക്രമം , കൃത്യമായ പ്രതിവിധികൾ എന്നിവ കൊണ്ട് , കൺ തടങ്ങളിലെ കറുപ്പ് വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം .


(സെലിബ്രറ്റി മേക്കപ്പ് ആർട്ടിസ്റ്റും ബ്യൂട്ടി തെറാപ്പിസ്റ്റുമാണ് ലേഖിക)
Sabitha Zawariya
Amra Beauty Solutions
9846023486
9995822166

add image

Latest


add image
add image
add image
add image
Top