logo

സണ്ണി ലിയോൺ മുതൽ ആഫ്രിക്കൻ ആനവരെ; യുപി വോട്ടർ പട്ടികയിൽ വ്യാപക തെറ്റുകൾ

News Desk | Updated on:   Aug  26,  2018  09:21 am

മുൻ കേന്ദ്ര കാബിനറ്റ് മന്ത്രി നാരത് റായിയുടെ ചിത്രത്തിന് പകരം ആഫ്രിക്കൻ ആന

യുപി: ഉത്തർ‌പ്രദേശ് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പരിഷ്കരിച്ച വോട്ടർ പട്ടികയിൽ സണ്ണി ലിയോണിന്റെ ചിത്രം. ബാലിയ നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിലാണ് ഇത്തരത്തിലൊരു അമളി പറ്റിയത്. 51 കാരിയായ ദർഗാവതി എന്ന മധ്യവയസ്‌ക്കയുടെ പേരിലാണ് വോട്ടർ പട്ടികയിൽ സണ്ണിയുടെ ചിത്രം വന്നിരിക്കുന്നത്.

ഇത്തരം ഒരു തെറ്റുമാത്രമല്ല വോട്ടർ പട്ടികയിൽ വന്നിട്ടുള്ളത്. പലരുടെയും ഫോട്ടോയ്ക്ക് പകരം ആന, മാൻ, കുതിര തുടങ്ങിയ മൃഗങ്ങളുടെ ചിത്രവും വന്നിട്ടുണ്ട്. 56 വയസുകാരനായ മുൻ കേന്ദ്ര കാബിനറ്റ് മന്ത്രി നാരത് റായിയുടെ ചിത്രത്തിന് പകരം ആഫ്രിക്കൻ ആനയാണ് പ്രത്യക്ഷപ്പെട്ടത്.

തെറ്റ് വന്നുകഴിഞ്ഞ ഉടനെ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തിരുത്തൽ നടപടികൾ സ്വീകരിച്ചു. ഡാറ്റാ എൻട്രി ഓപറേറ്ററായ വിഷ്ണുദേവ് ​​വർമ്മ എന്ന ആളിനെ സ്ഥാനത്തു നിന്ന് മാറ്റുകയും അയാൾക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്തു. ആഗസ്ത് 15 നാണ് അന്തിമ വോട്ടർ പട്ടിക പുറത്തിറക്കിയത്.

add image

Latest


add image
add image
add image
add image
Top