logo

മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തു; ഇരവിപുരത്ത് മകൻ അച്ഛനെ അടിച്ചുകൊന്നു

News Desk | Updated on:   Aug  26,  2018  08:27 am

അശ്വിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു

കൊല്ലം: ഇരവിപുരത്ത് മകന്‍ അച്ഛനെ കമ്പികൊണ്ട് അടിച്ചുകൊന്നു. പവിത്രം നഗറില്‍ രാജു ആണ് മകൻ അശ്വിന്റെ അടിയേറ്റു മരണപ്പെട്ടത്. രാത്രി ഏറെ വൈകി വീട്ടിൽ മദ്യപിച്ചെത്തിയ മകനെ അച്ഛനും അമ്മയും ചോദ്യം ചെയ്തു. ഇതേതുടർന്ന് പ്രകോപിതനായ മകൻ കമ്പികൊണ്ട് അച്ഛനെയും അമ്മയെയും നിർത്താതെ അടിക്കുകയായിരുന്നു.

ബഹളവും കരച്ചിലും കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ചോരവാര്‍ന്ന് കിടന്ന ഇവരെ ആശുപത്രിയില്‍ എത്തിച്ചതും പൊലീസില്‍ വിവരമറിയിച്ചതും. അശ്വിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മയുടെ നിലയും ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമെന്നാണ് അറിയുന്നത്.

add image

Latest


add image
add image
add image
add image
Top