logo

ചുംബിച്ച് സ്ത്രീകളുടെ അസുഖം ഭേദമാക്കുമെന്ന് അവകാശവാദം; വ്യാജ സിദ്ധന്‍ അറസ്റ്റില്‍

News Desk | Updated on:   Aug  26,  2018  08:07 am

അന്ധവിശ്വാസങ്ങള്‍ക്ക് പിന്നാലെ പോകുന്ന നിരവധി ഗ്രാമീണ സ്ത്രീകളെ ഇയാള്‍ ചൂഷണം ചെയ്തിരുന്നു

ഗുവഹാട്ടി: സ്ത്രീകളുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ തന്റെ ദിവ്യ ചുംബനങ്ങളിലൂടെ സുഖപ്പെടുമെടുത്തും എന്നവകാശപെട്ട സ്വയംപ്രഖ്യാപിത ആള്‍ദൈവം അറസ്റ്റിൽ. അസമിലെ മോറിഗാവില്‍ സ്വദേശിയായ രാം പ്രകാശ് ചൗഹാന്‍ എന്ന 'ചുംബന സ്വാമി'യാണ് പോലീസിന്റെ പിടിയിലായത്.

തനിക്ക് ഭഗവാന്‍ വിഷ്ണുവില്‍നിന്ന് ദിവ്യശക്തി ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ട് സ്ത്രീകളുടെ രോഗങ്ങളെല്ലാം തന്റെ ചുംബനത്തിലൂടെയും ആലിംഗനത്തിലൂടെയും മാറ്റാൻ കഴിയും എന്നായിരുന്നു ഇയാളുടെ വാദം. അന്ധവിശ്വാസങ്ങള്‍ക്ക് പിന്നാലെ പോകുന്ന നിരവധി ഗ്രാമീണ സ്ത്രീകളെ ഇയാള്‍ ചൂഷണം ചെയ്തിരുന്നു. ഇതിനായി സ്വന്തം വീട്ടില്‍ ഒരു ക്ഷേത്രവും ഇയാള്‍ നിര്‍മ്മിച്ചു

ഗ്രാമീണര്‍ക്കിടയില്‍ വലിയ സ്വാധീനമാണ് ഇയാള്‍ക്കുണ്ടായിരുന്നത്. ഇയാളുടെ അമ്മയും മകന്റെ മാന്ത്രിക കഴിവുകളെക്കുറിച്ച് ഗ്രാമത്തില്‍ കഥകള്‍ പ്രചരിപ്പിച്ചിരുന്നു. ഇവരെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. മോറിഗാവ് ജില്ലയില്‍ ഇത്തരത്തിലുള്ള നിരവധി വ്യാജ ചികിത്സകന്മാര്‍ ഉണ്ടെന്നാണ് വിവരം.

add image

Latest


add image
add image
add image
add image
Top