logo

മോദിയുടെയും യോഗിയുടെയും മുഖവുമായി സ്വർണ രാഖികൾ; വില 70000 രൂപ

News Desk | Updated on:   Aug  26,  2018  01:22 am

സൂറത്തിലുള്ള ഒരു ജ്വല്ലറിയാണ് 22 കാരറ്റ് സ്വർണ്ണത്തിൽ നിർമ്മിച്ച ബിജെപി സ്‌പെഷ്യൽ രാഖികൾക്കു പിന്നിൽ.

സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും മുഖം പതിപ്പിച്ച സ്വർണ രാഖികൾ വില്പനക്ക്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ചിത്രം പതിപ്പിച്ച രാഖികളും വിപണിയിലുണ്ട്. ഉത്തരേന്ത്യയിലെ പ്രധാന ആഘോഷങ്ങളിലൊന്നായ രക്ഷാബന്ധൻ ഉത്സവത്തിന്റെ ഭാഗമായി തയ്യാറാക്കപ്പെട്ട രാഖികളിലാണ് ബിജെപിയുടെ മുതിർന്ന 'മുഖങ്ങളെ' പതിപ്പിച്ചിരിക്കുന്നത്. സാഹോദര്യത്തിന്റെ സന്ദേശം വിളിച്ചോതുന്ന പരമ്പരാഗത ആഘോഷമാണ് രക്ഷാബന്ധൻ.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് വന്നുകൊണ്ടിരിക്കെ മോഡി - യോഗി രാഷ്ട്രീയ ബ്രാൻഡുകൾ നിർമിച്ചെടുക്കാനുള്ള ശ്രമങ്ങൾ നടക്കവെയാണ് ഇത്തരം രാഖികളും വിപണിയിലെത്തിയിരിക്കുന്നത്.

ഗുജറാത്തിലെ സൂറത്തിലുള്ള ഡയമണ്ട് സിറ്റിയിലെ ഒരു ജ്വല്ലറിയാണ് 22 കാരറ്റ് സ്വർണ്ണത്തിൽ നിർമ്മിച്ച ബിജെപി സ്‌പെഷ്യൽ രാഖികൾക്കു പിന്നിൽ. നേരത്തെ വാരണാസിയിലും നരേന്ദ്ര മോദിയുടെ ഫോട്ടോ പതിച്ച രാഖികള്‍ വിപണിയിലെത്തിയിരുന്നെങ്കിലും ഇതാദ്യമായാണ് ഇത്തരം സ്വർണ രാഖികൾ വിപണിയിലെത്തുന്നത്. 50000 മുതല്‍ 70000 രൂപ വരെയാണ് ഈ സ്വര്‍ണ രാഖിയുടെ വില. ആകെ നിര്‍മ്മിച്ച 50 രാഖികളില്‍ 47 എണ്ണവും വിറ്റുപോയതായാണ് റിപ്പോർട്ടുകൾ. രാഖി നിർമ്മിച്ച് നൽകുന്നതിനായി ഓർഡറുകൾ വന്നുകൊണ്ടിരിക്കുകയാണെന്നും കടയുടമ അവകാശപ്പെടുന്നു.

add image

Latest


add image
add image
add image
add image
Top