logo

'പ്രളയകാലത്തെ ബലിദാനികൾ'; കെ സുരേന്ദ്രന്റെ നുണ രാജ്യവ്യാപകമായി പ്രചരിപ്പിച്ച് സംഘപരിവാർ

Delhi Bureau | Updated on:   Aug  24,  2018  01:21 pm

ആർഎസ്എസിന്റെയും മാറ്റ് സംഘപരിവാർ സംഘടനകളുടെയും പേരുകളിലുള്ള ഫേസ്ബുക് വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഇത് വ്യാപകമായി പ്രചരിപ്പിക്കുന്നത്.

ന്യൂഡൽഹി: ഉരുള്‍പൊട്ടലില്‍ മരിച്ചവരേയും ഔദ്യോഗിക ജോലിക്കിടെ മരണപ്പെട്ട കെഎസ്ഇബി ജീവനക്കാരനെയും ആർഎസ്എസ് ബലിദാനികലാക്കിക്കൊണ്ടുള്ള ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ നുണപ്രചാരണത്തെ രാജ്യവ്യാപകമാക്കി സംഘപരിവാർ. പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ബലിദാനികളായവർ എന്ന നിലയിൽ കെ സുരേന്ദ്രൻ പോസ്റ്റ് ചെയ്ത ചിത്രമാണ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്.

കേരളത്തിലെ പ്രളയബാധിതർക്കിടയിൽ രക്ഷാ പ്രവർത്തനം നടത്തുന്നതിനിടയിൽ ഒൻപത് ആർഎസ്എസ് സ്വയംസേവകർക്ക് ജീവൻ നഷ്ടമായെന്നും കേരളം ദുരന്തത്തിൽ പെട്ടപ്പോൾ ഇടതുപക്ഷം ഒന്നും ചെയ്തില്ലെന്നും മറ്റു പ്രശ്നങ്ങളെല്ലാം മാറ്റിവച്ചുകൊണ്ടു ദുരന്തമുഖത്ത് പ്രവർത്തനത്തിനിറങ്ങി ജീവൻ നഷ്ടപ്പെട്ട ഇവരെ പ്രസവിച്ച അമ്മമാർക്ക് അഭിമാനിക്കാമെന്നും ഹിന്ദിയിലും മറ്റു വടക്കേ ഇന്ത്യൻ പ്രാദേശിക ഭാഷകളിലും ഉള്ള കുറിപ്പുകളിൽ പറയുന്നു.

ആർഎസ്എസിന്റെയും മാറ്റ് സംഘപരിവാർ സംഘടനകളുടെയും പേരുകളിലുള്ള ഫേസ്ബുക് വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഇത് വ്യാപകമായി പ്രചരിപ്പിക്കുന്നത്. കമ്മ്യുണിസ്റ്റുകളും കോൺഗ്രസ്സും മത ന്യുനപക്ഷങ്ങളും കേരളത്തിലെ ദുരന്തമുഖത്ത് പ്രവർത്തിച്ചില്ലെന്നും ആർഎസ്എസ് വളണ്ടിയർമാർ സൈന്യത്തോടൊപ്പം ചേർന്നാണ് പ്രവർത്തിച്ചതെന്നുമുള്ള കുപ്രചാരണങ്ങളും വ്യാപകമാണ്.

add image

Latest


add image
add image
add image
add image
Top