logo

പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ സബ് ജയിലിൽ തൂങ്ങി മരിച്ച നിലയിൽ

Malabar Bureau | Updated on:   Aug  24,  2018  11:26 am

കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് കേസിലെ ഏക പ്രതിയായ സൗമ്യ മരണപ്പെട്ടിരിക്കുന്നത്.

കണ്ണൂർ: പിണറായി പടന്നക്കരയിൽ മാതാപിതാക്കളെയും മകളെയും വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വണ്ണത്താന്‍വീട്ടില്‍ സൗമ്യയെ കണ്ണൂർ വനിതാ സബ് ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് കേസിലെ ഏക പ്രതിയായ സൗമ്യ മരണപ്പെട്ടിരിക്കുന്നത്. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പിതാവ്​ കുഞ്ഞിക്കണ്ണൻ, മാതാവ്​ കമല എന്നിവരെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലാണ് സൗമ്യ ഏപ്രിൽ 24ന്​ അറസ്​റ്റിലായത്​. തുടർന്ന് മകള്‍ ഐശ്വര്യ കിഷോറിനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലും അറസ്റ്റ് രേഖപ്പെടുത്തി. നാല് മാസത്തിനിടെ കുടുംബത്തിൽ നടന്ന അസ്വാഭാവിക മരണങ്ങളെക്കുറിച്ച് നാട്ടുകാർക്ക് സംശയമുണ്ടായതാണ് പരാതിയിലേക്കും അന്വേഷണത്തിലേക്കും നയിച്ചത്.

സൗമ്യയുടെ മുൻ ഭർത്താവ്, പരിചയക്കാർ, കാമുകന്മാർ തുടങ്ങി നിരവധി പേരെ അന്വേഷണസംഘം ചോദ്യം ചെയ്യുകയും സൗമ്യയുടെ ഫോണും ഫോൺ കോൾ വിവരങ്ങളും വിശദമായ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. കൃത്യത്തിൽ സൗമ്യയെക്കൂടാതെ ആർക്കെങ്കിലും പങ്കുണ്ടാകാമെന്ന് തുടക്കത്തിൽ അന്വേഷണസംഘത്തിന് സംശയമുണ്ടായിരുന്നെങ്കിലും കൃത്യമായ പദ്ധതി ആസൂത്രണം ചെയ്ത് സൗമ്യ തന്നെയാണ് കൊലപാതകങ്ങൾ നടത്തിയത് എന്ന് തെളിയുകയായിരുന്നു.

add image

Latest


add image
add image
add image
add image
Top