logo

'ചായ വിറ്റു തന്നെ ഇരുന്നാൽ മതിയായിരുന്നുവെന്ന് തോന്നുന്നുണ്ടോ സാർ?'; മോഡിക്കും ബിജെപിക്കും എതിരെ കടുത്ത വിമർശനവുമായി തമിഴ് നടൻ ചിമ്പു

News Desk | Updated on:   Aug  24,  2018  09:47 am

തമിഴ്‌നാട്ടിൽ താമര പൂക്കുമോ ഇല്ലയോ എന്ന ചോദ്യത്തിന് താമര പൂക്കണമെങ്കിൽ വെള്ളം ഒഴിക്കണം എന്നാണു ചിമ്പുവിന്റെ മറുപടി.

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബിജെപിക്കും എതിരെ കടുത്ത വിമർശനവുമായി തമിഴ്‌നടൻ ചിമ്പു. ഇപ്പോഴത്തെ സാഹചര്യത്തിൽ നരേന്ദ്ര മോഡിയെ കണ്ടാൽ എന്ത് ചോദിക്കുമെന്ന ആരാധകരുടെ ചോദ്യത്തിന് 'ചായ വിറ്റു തന്നെ ഇരുന്നാൽ മതിയായിരുന്നുവെന്ന് തോന്നുന്നുണ്ടോ സാർ?' എന്ന് ചോദിക്കുമെന്നാണ് ചിമ്പുവിന്റെ മറുപടി. തമിഴ്‌നാട്ടിൽ താമര പൂക്കുമോ ഇല്ലയോ എന്ന ചോദ്യത്തിന് താമര പൂക്കണമെങ്കിൽ വെള്ളം ഒഴിക്കണം എന്നാണു ചിമ്പുവിന്റെ മറുപടി.

തമിഴ്‌നാട്ടിൽ പൂക്കണമെങ്കിൽ തമിഴ്‌നാട്ടിൽ വെള്ളമൊഴിക്കണമെന്നും ചിമ്പു പറയുന്നു. തമിഴ്‌നാട്ടിൽ വെള്ളമൊഴിക്കുമോ എന്ന ആരാധികയുടെ ചോദ്യത്തിന്, അത് അവരോടാണ് നിങ്ങൾ ചോദിക്കേണ്ടത് എന്ന് ചിമ്പു. 'സിനിമാ വികടൻ' മാഗസിൻ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ചിമ്പുവിന്റെ പരാമർശങ്ങൾ

നേരത്തെ നോട്ട് നിരോധനത്തെ പരിഹസിച്ചു കൊണ്ട്, നോട്ടു നിരോധനത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ നടന്‍ ചിമ്പു പുറത്തിറക്കിയ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘ഡീമോണിസ്റ്റൈഷന്‍ ദേശീയഗാനം’ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന പാട്ടില്‍ നോട്ട് നിരോധനം മുതല്‍ ജിഎസ്ടി വരെയുള്ള കേന്ദ്ര സർക്കാർ നയങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.


add image

Latest


add image
add image
add image
add image
Top