logo

ദുരിതബാധിതര്‍ക്ക് സംഭാവന നൽകാൻ അനുമതി തേടി തടവുകാർ

News Desk | Updated on:   Aug  24,  2018  08:28 am

വിവിധ ദുരിതാശ്വാസ ക്യാമ്പിലേക്ക് 30,000പാക്കറ്റ് ഭക്ഷണം ദിവസും ജയിലുകളിൽ നിന്നും എത്തിക്കുന്നുണ്ട്

തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍പ്പെട്ടവരെ സാമ്പത്തികമായി സഹായിക്കാന്‍ തങ്ങൾക്കും അവസരം തരണമെന്ന് അഭ്യർത്ഥിച്ച് തടവുകാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം അടക്കാനുള്ള സൗകര്യവും അനുമതിയും നേടിതരണമെന്ന തടവുകാരുടെ ആവിശ്യാനുസരണം സംഭാവന നല്‍കാന്‍ അനുമതി തേടി ആഭ്യന്തരവകുപ്പിന് ജയില്‍ മേധാവി ആര്‍. ശ്രീലേഖ കത്തു നല്‍കി.

സംഭവനയ്ക്ക് പുറമെ പുനഃര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാവാൻ തടവുകാർ താല്പര്യം പ്രകടിപ്പിച്ചെന്നും കത്തിൽ ജയില്‍ മേധാവി സൂചിപ്പിച്ചു. വീട് പുനര്‍നിര്‍മ്മിക്കുമ്പോള്‍ വയറിംഗ്, പ്ലബിംഗ്, ഡ്രൈനേജ് വൃത്തിയാക്കല്‍ എന്നിവയക്ക് തടവുകാരെ പൊലീസ് സംരക്ഷണയില്‍ ഉപയോഗിക്കാമെന്നും ജയില്‍ മേധാവി ശുപാര്‍ശ ചെയ്തു. 7200 തടവുകാരാണ് വിവിധ ജയിലുകളിലുള്ളത്. ഇവരിൽ പലരും പല ജോലികളിൽ പരിശീലനം നേടിയവരാണ്.

വിവിധ ദുരിതാശ്വാസ ക്യാമ്പിലേക്ക് 30,000പാക്കറ്റ് ഭക്ഷണം ദിവസും ജയിലുകളിൽ നിന്നും എത്തിക്കുന്നുണ്ട്. ഇതിനുപുറമെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണം നല്‍കാന്‍ അനുവദിക്കണമെന്ന തടവുകാരുടെ അഭ്യര്‍ത്ഥന.

add image

Latest


add image
add image
add image
add image
Top