logo

എഫ്‌ഐആർ റദ്ദാക്കാൻ കേരളത്തിന് 15000 രൂപ സംഭാവന നല്‍കണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവ്

News Desk | Updated on:   Aug  23,  2018  11:56 pm

കേസ് അവസാനിപ്പിക്കണമെങ്കില്‍ കേരളത്തിന്റെ ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ നിധിയിലേക്ക് 15000 രൂപ സംഭാവന നല്‍കാന്‍ ജസ്റ്റിസ് സച്ച്ദേവ ഉത്തരവിട്ടു.

ന്യൂഡൽഹി: കേരളത്തിന് സഹായവുമായി ഡൽഹി ഹൈക്കോടതി. വ്യത്യസ്തമായ ഒരു വിധി പ്രസ്താവത്തിലൂടെയാണ് സഹായം. ലൈംഗിക അതിക്രമക്കേസ് തീര്‍പ്പാക്കാന്‍ കോടതി ചെലവ് കേരളത്തിന്റെ ദുരിതാശ്വാസത്തിന് നല്‍കാനാണ് കോടതിയുടെ ഉത്തരവ്.

ലൈംഗിക അതിക്രമക്കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തരുണ്‍ സിങ് എന്ന യുവാവ് നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് സഞ്‍ജീവ് സച്ച്‌ദേവ പരിഗണിച്ചത്. 2017ലാണ് തരുണിനെതിരെ യുവതി ലൈംഗിക അതിക്രമ പരാതി നല്‍കിയത്. അതിക്രമത്തിനിരയായ യുവതിയും തരുണും ഒത്തുതീര്‍പ്പിലെത്തിയതിനാല്‍ കേസ് തീര്‍പ്പാക്കുന്നതിന് തടസമില്ലെന്ന് കോടതി നിരീക്ഷിച്ചു.

എന്നാല്‍, കേസ് അവസാനിപ്പിക്കണമെങ്കില്‍ കേരളത്തിന്റെ ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ നിധിയിലേക്ക് 15000 രൂപ സംഭാവന നല്‍കാന്‍ ജസ്റ്റിസ് സച്ച്ദേവ ഉത്തരവിട്ടു. രണ്ടാഴ്ചയ്‍ക്കകം പണം അടച്ച്, രസീത് ഗ്രേറ്റര്‍ കൈലാഷ് പൊലീസ് പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിക്കണം. എങ്കിലെ എഫ്.ഐ.ആര്‍ റദ്ദാകുകയുള്ളു എന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.

add image

Latest


add image
add image
add image
add image
Top