logo

യുവാവിനെ കൊലപ്പെടുത്തി മാലിന്യകുഴിയിൽ തള്ളിയെന്ന് യുവതിയുടെ വെളിപ്പെടുത്തൽ; രണ്ടുപേർ കസ്റ്റഡിയിൽ

News Desk | Updated on:   Aug  23,  2018  08:49 pm

കോട്ടയം നഗരത്തിലെ ലൈംഗികത്തൊഴിലാളിയായ യുവതിയാണ് വെസ്​റ്റ്​ പൊലീസ്​ സ്​റ്റേഷനിലെത്തി സിഐ നിർമൽ ബോസിനോട് കൊലപാതകം വെളിപ്പെടുത്തൽ നടത്തിയത്.

കോട്ടയം: യുവാവിനെ കൊലപ്പെടുത്തി മാലിന്യക്കിണറ്റില്‍ തള്ളിയെന്ന് യുവതിയുടെ വെളിപ്പെടുത്തൽ. ഭർത്താവും സുഹൃത്തും ചേർന്ന് ഒരാളെ കൊലപ്പെടുത്തി തിരുനക്കര പഴയ പൊലീസ്​ സ്‌റ്റേഷന്‍ മൈതാനത്തിന് സമീപമുള്ള പുരയിടത്തിലെ മാലിന്യം നിക്ഷേപിക്കുന്ന കിണറ്റില്‍ തല്ലിയെന്നാണ് യുവതി പറഞ്ഞത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടുപേരെ കോട്ടയം വെസ്​റ്റ്​ പൊലീസ്​ കസ്​റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസും ഫയർഫോഴ്‌സും ചേർന്ന് മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.

കോട്ടയം നഗരത്തിലെ ലൈംഗികത്തൊഴിലാളിയായ യുവതിയാണ് വെസ്​റ്റ്​ പൊലീസ്​ സ്​റ്റേഷനിലെത്തി സിഐ നിർമൽ ബോസിനോട് കൊലപാതകം വെളിപ്പെടുത്തൽ നടത്തിയത്. ലൈംഗിക തൊഴിലുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവതിയുടെ ഭര്‍ത്താവ് മുണ്ടക്കയം കൂട്ടിക്കല്‍ മുണ്ടപ്ലാക്കല്‍ സന്തോഷ് എന്ന ആന സന്തോഷ്, സുഹൃത്ത് കുമരകം പള്ളിപ്പുറത്തുശേരിയില്‍ സജയന്‍ എന്നിവര്‍ ചേര്‍ന്ന് ബുധനാഴ്ച അര്‍ധരാത്രി അയ്മനം സ്വദേശി കൊച്ചുമോനെ തല്ലിക്കൊന്ന് കിണറ്റില്‍ ഇട്ടെന്നാണ് യുവതി പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

തുടർന്ന്​ പൊലീസ് സന്തോഷിനെയും സജയനെയും കസ്​റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇരുവരും കുറ്റം സമ്മതിച്ചു. ലൈംഗിക തൊഴിലുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലേക്കും തുടർന്ന് കൊലപാതകത്തിലേക്കും നീങ്ങുകയായിരുന്നുവെന്നാണ് ഇവരുടെ മൊഴി.

ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തിരുനക്കര പഴയ പൊലീസ്​ സ്‌റ്റേഷന്‍ മൈതാനത്തിന് സമീപമുള്ള പുരയിടത്തിലെ കിണറ്റില്‍ പൊലീസ് മാലിന്യം നീക്കിയും വെള്ളം വറ്റിച്ചും പരിശോധന നടത്തി. എന്നാൽ മൃതദേഹം കണ്ടെത്താനായില്ല. കിണറിനു സമീപത്തുനിന്ന്​ കൊച്ചുമോന്റെതെന്നു കരുതുന്ന രക്തത്തുള്ളികളും മുണ്ടും കണ്ടെത്തി. സംഘർഷം നടന്നതി​ന്റെ സൂചനകളും പൊലീസിന് സംഭവസ്ഥലത്തുനിന്നും ലഭിച്ചു. മൃതദേഹം കണ്ടെത്താനായി തിരച്ചിൽ തുടരുമെന്ന് പൊലീസ് അറിയിച്ചു.

add image

Latest


add image
add image
add image
add image
Top