logo

പ്രളയത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി ജനങ്ങളുടെ തലയിൽ കെട്ടിവെക്കുന്നു; ആരോപണങ്ങൾക്ക് കണക്കുകൾ വച്ച് മറുപടി പറയുന്നുവെന്നും ചെന്നിത്തല

News Desk | Updated on:   Aug  23,  2018  04:07 pm

താൻ പറയാത്ത കാര്യങ്ങൾക്കാണ്​ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ മറുപടി പറഞ്ഞതെന്ന് ആരോപിച്ച ചെന്നിത്തല, ഡാമിലെത്തിയ വെള്ളം കൈകാര്യം ചെയ്യാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന ആരോപണം ആവർത്തിക്കുകയും ചെയ്തു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രളയത്തി​ന്റെ ഉത്തരവാദിത്തം ജനങ്ങളുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണെന്നും ആരോമാപനങ്ങൾക്ക് കണക്കുകൾ വച്ച് മറുപടി പറയുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയം സർക്കാരിന്റെ സൃഷ്ടിയാണെന്നും ഡാമുകൾ തുറക്കുന്നതിൽ വീഴ്ചപറ്റിയെന്നുമുള്ള ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി കണക്കുകൾ സഹിതം മറുപടി നല്കിയതിനെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

താൻ പറയാത്ത കാര്യങ്ങൾക്കാണ്​ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ മറുപടി പറഞ്ഞതെന്ന് ആരോപിച്ച ചെന്നിത്തല, ഡാമിലെത്തിയ വെള്ളം കൈകാര്യം ചെയ്യാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന ആരോപണം ആവർത്തിക്കുകയും ചെയ്തു. പെരിയാറിൽ 100 മീറ്റർ മാറിനിൽക്കണമെന്നാണ് നിർദേശം നൽകിയത് എന്നാൽ അവിടെ 2 കിലോമീറ്റർ വെള്ളം കയറി. 1924ലെ മഴ സംബന്ധിച്ച് താൻ പറഞ്ഞ കണക്ക് ശരിയായിരുന്നുവെന്നും രമേശ് ചെന്നിത്തല വാദിക്കുന്നു​.

ചെറുതോണി ഒഴികെ മറ്റു ഡാമുകളിലെ അലർട്ടുകൾ ജനങ്ങൾ അറിഞ്ഞിരുന്നില്ല. റാന്നിയിൽ അനൗൺസ്മന്റ നൽകിയത് രാത്രി ഒരു മണിക്കായിരുന്നു. അലർട്ട് നൽകിയതിൽ ജല കമ്മീഷ​ന്റെ മാനദണ്ഡങ്ങൾ പാലിച്ചില്ല, ജല കമീഷന് അപേക്ഷ നൽകിയിരുന്നില്ല തുടങ്ങിയ ആരോപണങ്ങളും രമേശ് ചെന്നിത്തല ഉന്നയിച്ചു.

add image

Latest


add image
add image
add image
add image
Top