logo

പ്രളയത്തിനിടയിലെ ജർമൻയാത്ര തെറ്റ്; എന്നാൽ രാജിവെക്കേണ്ട തെറ്റൊന്നുമല്ലെന്ന് വനം മന്ത്രി കെ രാജു

Thiruvananthapuram Bureau | Updated on:   Aug  23,  2018  12:35 pm

മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും അനുവാദമില്ലാതെയാണ് വിദേശയാത്ര നടത്തിയതെന്ന ആരോപണത്തെയും രാജു നിഷേധിച്ചു.

തിരുവനന്തപുരം: പ്രളയസമയത്തെ ജർമൻ യാത്ര തെറ്റായിപ്പോയെന്നും​ എന്നാൽ ഇത് രാജിവെക്കേണ്ട തെറ്റൊന്നുമല്ലെന്നുമുള്ള വിശദീകരണവുമായി വനം മന്ത്രി കെ രാജു. നാട്ടുകാർ അനുഭവിക്കുന്ന ദുരന്തങ്ങളിൽ ഒാടി ഒളിക്കുന്ന ആളല്ല താനെന്നും രാജു വിശദീകരിക്കുന്നു. മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും അനുവാദമില്ലാതെയാണ് വിദേശയാത്ര നടത്തിയതെന്ന ആരോപണത്തെയും രാജു നിഷേധിച്ചു.

മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും അനുവാദം വാങ്ങിയാണ്​ താൻ ജർമൻ സന്ദർശനം നടത്തിയത്. ആഗസ്റ്റ്​ 16ന്​ ജർമനിയിലേക്ക്​ യാത്ര തിരിക്കുമ്പോൾ പ്രളയം ഇത്രമാത്രം ഗുരുതരമായിരുന്നില്ല. ജർമനിയിൽ ഇറങ്ങി പിറ്റേന്ന്​ സമ്മേളന നഗരിയിൽ എത്തിയപ്പോഴാണ്​ മൊബൈലിൽ പ്രളയക്കെടുതിയുടെ ചിത്രങ്ങൾ കണ്ടത്​. അതോടെ ആദ്യ പരിപാടി കഴിഞ്ഞ ഉടൻ തിരിച്ചു പോരാനാണ്​ തീരുമാനിച്ചുവെന്നും രാജു പറയുന്നു.

നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനം​ സംഘാടകരെ അറിയിച്ചു. എന്നാൽ പലവിധത്തിലും അന്വേഷിച്ചെങ്കിലും ഉടൻ തന്നെ തിരിച്ചുള്ള ടിക്കറ്റ്​ ലഭിച്ചില്ല. പിന്നീട്​ 19ാം തീയതി 180 കിലോമീറ്റർ അകലെയുള്ള മറ്റൊരു വിമാനത്താവളത്തിൽ നിന്നാണ്​​ ഡൽഹിയിലേക്കാണ്​ ടിക്കറ്റ്​ ലഭിച്ചത്​. അതാണ്​ വരാൻ വൈകിയത്​. ഇത്തര​ത്തിൽ ഒരു ദുരന്തം ഉണ്ടാകുമെന്ന്​ മുൻകൂട്ടിക്കാണാൻ സാധിക്കാത്തതാണ്​ വിവാദങ്ങൾക്ക്​ വഴിവെച്ചതെന്നും​ മന്ത്രി വിശദീകരിച്ചു.

add image

Latest


add image
add image
add image
add image
Top