logo

മുഖ്യമന്ത്രി പിണറായി വിജയൻ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുന്നു

News Desk | Updated on:   Aug  23,  2018  11:33 am

വൈകീട്ട് നാലുമണിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തി അവലോകന യോഗത്തിൽ പങ്കെടുക്കും വിധമാണ് സന്ദർശനം.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് ജില്ലകളിലെ ദുരിതാശ്വാസക്യാമ്പുകൾ സന്ദർശിക്കുന്നു. രാവിലെ എട്ട് മണിക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട മുഖ്യമന്ത്രി 8.45 ന് ചെങ്ങന്നൂരെത്തി. ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ ഇറങ്ങിയ മുഖ്യമന്ത്രി അവിടെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. പ്രളയം ഏറ്റവുമധികം ദുരിതം വിതച്ച ചെങ്ങന്നൂരിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി. ഇതിന്​ ശേഷം പത്തനംതിട്ടയിലെ കോഴഞ്ചേരിയിലെ എംജിഎം ഒാഡിറ്റോറിയത്തിലെ ക്യാമ്പിലും മുഖ്യമന്ത്രി സന്ദർശനം നടത്തി.

തുടർന്ന്​ എറണാകുളം നോർത്ത് പറവൂറിലെ ക്യാമ്പിലെത്തി. ഇവിടെ ദുരിതബാധിതരുടെ കൂടിക്കാഴ്ച നടത്തിയ ശേഷം ചാലക്കുടിയി ലേക്ക് തിരിക്കും. ചാലക്കുടിയിൽ പനമ്പള്ളി മെമ്മോറിയല്‍ സ്‌കൂളിലെ ദുരിതാശ്വാസ ക്യാംമ്പിൽ മുഖ്യമന്ത്രി ദുരിത ബാധിതരുമായി സംസാരിക്കും.

വൈകീട്ട് നാലുമണിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തി അവലോകന യോഗത്തിൽ പങ്കെടുക്കും വിധമാണ് സന്ദർശനം.

add image

Latest


add image
add image
add image
add image
Top