logo

കേരളത്തിലെ പ്രളയത്തിന് കാരണം ഗോഹത്യ; ബീഫ് കഴിക്കാത്ത ദുരിതബാധിതരെ മാത്രം ഹിന്ദുക്കൾ സഹായിച്ചാൽ മതിയെന്നും ഹിന്ദുമഹാ സഭാ നേതാവ്

News Desk | Updated on:   Aug  22,  2018  06:04 pm

ബീഫ്​ കഴിക്കുന്നവരെ സഹായിക്കണമെങ്കിൽ ഇനി ഒരിക്കലും ബീഫ്​ കഴിക്കില്ലെന്ന്​ സത്യം ചെയ്യണമെന്നും ചക്രപാണി ആവശ്യപ്പെട്ടു

കേരളത്തിൽ പ്രളയമുണ്ടായതിന്റെ​ കാരണം ഗോഹത്യ നടക്കുന്നതുകൊണ്ടാണെന്ന് ഹിന്ദുമഹാ സഭാ നേതാവ്​ ചക്രപാണി മഹാരാജ്​. പ്രളയത്താൽ ബാധിക്കപ്പെട്ടവരിൽ ബീഫ്​ കഴിക്കാത്തവരെ മാത്രം ഹിന്ദുക്കൾ സഹായിച്ചാൽ മതിയെന്നും ചക്രപാണി പറഞ്ഞു. ബീഫ്​ കഴിക്കുന്നവരെ സഹായിക്കണമെങ്കിൽ ഇനി ഒരിക്കലും ബീഫ്​ കഴിക്കില്ലെന്ന്​ സത്യം ചെയ്യണമെന്നും ചക്രപാണി ആവശ്യപ്പെട്ടു

മനഃപൂർവം പശുമാംസം കഴിച്ച്​ ഹിന്ദു മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചവരോടും റോഡിൽ പശുവിനെ അറുത്തവരോടും ക്ഷമിക്കരുതെന്നും ചില ചീത്ത മനുഷ്യർ മൂലം നിഷ്​കളങ്കരായവരും അപകടത്തിൽ പെട്ടുവെന്നും ചക്രപാണി വിശദീകരിക്കുന്നു.

ഭൂമിയോട്​ പാപം ചെയ്​തവർക്ക്​ പ്രകൃതി നൽകിയ ശിക്ഷയാണ്​ പ്രളയം. താനും കേരളത്തെ സഹായിക്കാൻ വേണ്ടി ആവശ്യപ്പെടുന്നു. എന്നാൽ പ്രകൃതിയെയും ജീവജാലങ്ങളെയും ബഹുമാനിക്കുന്ന​വരെ മാത്രമേ സഹായിക്കാവൂ. കേരളത്തിലെ ജനങ്ങൾക്ക്​ കഴിക്കാൻ മറ്റ്​ ഭക്ഷണപദാർഥങ്ങൾ ഉണ്ടായിരിക്കുമ്പോൾ അവർ പശുവിനെ കൊല്ലുകയും അതി​ന്റെ മാംസം കഴിക്കുകയും ചെയ്യുന്നുവെന്നും ചക്രപാണി പറഞ്ഞു.

add image

Latest


add image
add image
add image
add image
Top