logo

അന്ന് ഡാമുകൾ തുറക്കുമെന്ന സർക്കാർ മുന്നറിയിപ്പ് ഷെയർ ചെയ്തു; ഇന്ന് മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നെന്ന ആരോപണവുമായി രമേശ് ചെന്നിത്തല

News Desk | Updated on:   Aug  22,  2018  01:50 pm

കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മാറ്റിപാർപ്പിക്കലിന് ഭരണകൂടം തയാറെടുക്കുകയാണെന്നും ജനങ്ങൾ സഹകരിക്കണമെന്നും ജില്ലാ ഭരണകൂടം, ദുരന്ത നിവാരണ അതോറിറ്റി, പൊലീസ്, ഫയർ ഫോഴ്സ് എന്നിവർ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും ചെന്നിത്തലയുടെ പോസ്റ്റുകളിൽ പറയുന്നു.

തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയം മനുഷ്യ സൃഷ്​ടിയാണെന്ന ആരോപണവുമായി​ പ്രതിപക്ഷ നേതാവ്​​ രമേശ്​ ചെന്നിത്തല. ഡാമുകൾ മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടതാണ്​ പ്രളയത്തിനിടയാക്കിയതെന്നാണ് ചെന്നിത്തലയുടെ പ്രധാന ആരോപണം. ഡാം തുറക്കുന്നതിന്​ മുന്നൊരുക്കമുണ്ടായില്ലെന്നും ജാഗ്രതാ നിർദേശങ്ങൾ നൽകിയില്ലെന്നും ജനങ്ങളെ മാറ്റിപ്പാർപ്പിച്ചില്ലെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

എന്നാൽ അണക്കെട്ടുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ അതോറിറ്റികൾ നൽകിയ മുന്നറിയിപൂക്കൾ രമേശ് ചെന്നിത്തല, തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിൽ തന്നെ ഷെയർ ചെയ്തിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നതിന്റെയും ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ചും മുന്നറിയിപ്പുകൾ ചെന്നിത്തലയുടെ ഫേസ്ബുക് പേജിൽ കാണാം.

കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മാറ്റിപാർപ്പിക്കലിന് ഭരണകൂടം തയാറെടുക്കുകയാണെന്നും ജനങ്ങൾ സഹകരിക്കണമെന്നും ജില്ലാ ഭരണകൂടം, ദുരന്ത നിവാരണ അതോറിറ്റി, പൊലീസ്, ഫയർ ഫോഴ്സ് എന്നിവർ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും ചെന്നിത്തലയുടെ പോസ്റ്റുകളിൽ പറയുന്നു. മുന്നറിയിപ്പില്ലാതെയാണ് ഡാമുകൾ തുറന്നെന്ന രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് തിരിച്ചടിയാവുകയാണ് ഏതാനും ദിവസങ്ങൾ മാത്രം പഴക്കമുള്ള പോസ്റ്റുകൾ.

add image

Latest


add image
add image
add image
add image
Top