logo
Breaking News

കേന്ദ്രസമീപനവും ടിജിയും കണ്ണന്താനവും; കേരളാ ബിജെപിയിൽ 'പ്രളയത്തിന്' സാധ്യത

Special Correspondent | Updated on:   Aug  22,  2018  11:43 am

പ്രളയ സമയത്ത് കൃത്യമായ ഇടപെടലുകൾ കേന്ദ്രസർക്കാരും പാർട്ടിയും നടത്തിയിരുന്നെങ്കിൽ കേരളത്തിൽ ബിജെപിക്ക് കൃത്യമായ ആധിപത്യം ഉണ്ടാക്കാൻ സാധിക്കുമായിരുന്നെന്നാണ് ഇവരുടെ വാദം.

കേരളത്തിലെ കനത്ത പ്രളയദുരന്തത്തോടുള്ള ആർഎസ്എസ് സമീപനത്തിനെതിരെ സംസ്ഥാന ബിജെപിക്കകത്ത് അമർഷം പുകയുന്നു. കേരളത്തിലെ ബിജെപിയുടെ നിയന്ത്രണം ആർഎസ്എസ് പിടിച്ചെടുക്കുന്നുവെന്ന് നേരത്തെ വിമത ശബ്ദമുയർത്തിയ വിഭാഗം തന്നെയാണ് ഇപ്പോൾ വീണ്ടും കടുത്ത അമർഷത്തിലുള്ളത് എന്നാണു സൂചന.

കേരളസംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം ഉണ്ടായ ഏറ്റവും ഭീകരമായ വിപത്താണ് ഇപ്പോൾ ഉണ്ടായ പ്രളയം. പ്രളയ സമയത്ത് കൃത്യമായ ഇടപെടലുകൾ കേന്ദ്രസർക്കാരും പാർട്ടിയും നടത്തിയിരുന്നെങ്കിൽ കേരളത്തിൽ ബിജെപിക്ക് കൃത്യമായ ആധിപത്യം ഉണ്ടാക്കാൻ സാധിക്കുമായിരുന്നെന്നാണ് ഇവരുടെ വാദം. എന്നാൽ ഇപ്പോൾ കേരളത്തിൽ ബിജെപി വിരുദ്ധ രാഷ്ട്രീയ വികാരമാണ് രൂപപ്പെട്ടിരിക്കുന്നത്.

കനത്ത മഴ പെയ്തു തുടങ്ങിയപ്പോൾ മുതൽ സംസ്ഥാന ഇന്റലെക്ച്വൽ സെൽ മേധാവി ടിജി മോഹൻദാസിന്റെ ട്വീറ്റുകൾ മലയാളികളെ പ്രകോപിപ്പിക്കുന്ന തരത്തിലായിരുന്നു. ദുരന്ത മുഖത്ത് പാർട്ടി ജനങ്ങൾക്കൊപ്പമാണെന്ന തോന്നൽ ഇല്ലാതാക്കാൻ ഇത് കാരണമായി. കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ വിമർശിക്കുന്നവരും കേന്ദ്ര സർക്കാരിനെയും നേതൃത്വത്തെയും കേരളത്തിന്റെ അവസ്ഥ ബോധ്യപ്പെടുത്താൻ സംസ്ഥാന നേതാക്കൾ പരാജയപ്പെട്ടുവെന്ന് വിശ്വസിക്കുന്നവരും ഉണ്ട്.

മലയാളിയായ കേന്ദ്ര മന്ത്രി എന്ന നിലയിൽ അൽഫോൻസ് കണ്ണന്താനത്തിന് കൂടുതൽ നേട്ടമുണ്ടാക്കാമായിരുന്നു എന്ന വാദവും ശക്തമാണ്. സംസ്ഥാനത്തെ നേതാക്കൾക്കോ പ്രവർത്തകർക്കോ ഒപ്പം പ്രവർത്തിക്കാൻ കണ്ണന്താനം തയ്യാറായിലെന്ന വിമർശനത്തിനും വരും ദിനങ്ങളിൽ അദ്ദേഹം മറുപടി പറയേണ്ടി വന്നേക്കാം. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരെ തഴഞ്ഞുകൊണ്ട് കേന്ദ്ര മന്ത്രിസ്ഥാനം ലഭിച്ച അൽഫോൻസ് കണ്ണന്താനത്തോട് നേരത്തെ തന്നെ വിയോജിപ്പുള്ളവർ പാർട്ടിയിൽ ഏറെയുണ്ട്.

add image

Latest


add image
add image
add image
add image
Top