logo

മധ്യപ്രദേശിൽ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത രണ്ടുപേർക്ക് വധശിക്ഷ

Delhi Bureau | Updated on:   Aug  21,  2018  05:35 pm

12 വയസിൽ താഴെയുള്ള പെൺകുട്ടികളെ പീഡിപ്പിക്കുന്നവർക്ക്​ വധശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമപ്രകാരമാണ്​ പ്രതികൾക്ക്​ വധശിക്ഷ നൽകിയിരിക്കുന്നത്.

ഭോപ്പാൽ: മധ്യപ്രദേശിലെ മന്ദ്​സൗറിൽ എട്ട്​ വയസുകാരിയെ ബലാത്‌സംഗം ചെയ്യുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ട്​ പ്രതികൾക്ക്​ വധശിക്ഷ. ​പ്രതികളായ ഇർഫാൻ, ആസിഫ്​ എന്നിവർക്ക്​ വധ​ശിക്ഷ ​വിധിച്ചത്​. സംഭവം നടന്ന്​ രണ്ട്​ മാസത്തിനുള്ളിൽ റെക്കോർഡ്​ വേഗത്തിലാണ്​ വിചാരണ പൂർത്തിയാക്കി, പ്രത്യേക വിചാരണാ കോടതിയാണ് കോടതിയാണ് വിധിപറഞ്ഞിരിക്കുന്നത്. 12 വയസിൽ താഴെയുള്ള പെൺകുട്ടികളെ പീഡിപ്പിക്കുന്നവർക്ക്​ വധശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമപ്രകാരമാണ്​ പ്രതികൾക്ക്​ വധശിക്ഷ നൽകിയിരിക്കുന്നത്.

കഴിഞ്ഞ ജൂൺ 26നായിരുന്നു​ സംഭവം​. സ്​കൂൾ വിട്ടതിനുശേഷം​ പിതാവിനെ കാത്ത്​ നിൽക്കുകയായിരുന്ന രണ്ടാം ക്ലാസുകാരിയെ പ്രതികൾ ആളൊഴിഞ്ഞ പ്രദേശത്ത്​ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ കഴുത്ത്​ ഞെരിച്ച്​ കൊല്ലാനും ശ്രമിച്ചു. പെൺകുട്ടി ക്രൂരമായ പീഡനത്തിന്​ ഇരയായതായി മെഡിക്കൽ പരിശോധനയിൽ വ്യക്​തമായിരുന്നു.

സംഭവം നടന്ന്​ 24 മണിക്കൂറിനകം സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ്​ പ്രതികളെ അറസ്​റ്റ്​ ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് പെൺകുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട്​ മധ്യപ്രദേശ്​ സർക്കാറിനെതിരെ വൻ ജനരോഷവും ഉയർന്നിരുന്നു.

add image

Latest


add image
add image
add image
add image
Top