logo

കേരളത്തിനുള്ള ഐക്യരാഷ്ട്രസഭാ സഹായത്തിന് തുരങ്കം വച്ച് കേന്ദ്ര സർക്കാർ

Delhi Bureau | Updated on:   Aug  21,  2018  01:28 pm

ഐക്യരാഷ്ട്രസഭയടക്കമുള്ള അന്താരാഷ്‌ട്ര സംഘടനകളുടെ സഹായം കേരളത്തിന് ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചതായാണ് വിവരം.

ന്യൂഡൽഹി: പ്രളയദുരന്തത്തിൽ പെട്ട കേരളത്തിന് ഐക്യരാഷ്ട്രസഭ വാഗ്ദാനം ചെയ്ത സഹായത്തിന് കേന്ദ്രസർക്കാർ തുരങ്കം വച്ചതായി സൂചന. ഐക്യരാഷ്ട്രസഭയടക്കമുള്ള അന്താരാഷ്‌ട്ര സംഘടനകളുടെ സഹായം കേരളത്തിന് ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചതായാണ് വിവരം. കേരളത്തിൽ ഇപ്പോൾ നടന്നുവരുന്ന ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കാവശ്യമായ പിന്തുണയും സഹായവും കേന്ദ്രസർക്കാർ നൽകുന്നുണ്ടെന്നും അതുമതിയെന്നുമാണ് കേന്ദ്രം നിലപാടറിയിച്ചിരിക്കുന്നത്.

ഐക്യരാഷ്ട്ര സഭയ്ക്കുപുറമെ റെഡ് ക്രോസ് അടക്കമുള്ള സന്നദ്ധ സംഘടനകളും കേരളത്തിന് സഹായവാഗ്ദാനവുമായി മുന്നോട്ടുവന്നിട്ടുണ്ട്. കേന്ദ്രം നിലപാടറിയിച്ച സാഹചര്യത്തിൽ ഇവരുടെ സഹായം കേരളത്തിന് ലഭിക്കില്ല. കേന്ദ്രസർക്കാർ ആവശ്യപ്പെട്ടാൽ കേരളത്തിന് എന്ത് സഹായവും നൽകാൻ തയ്യാറാണെന്ന് ജപ്പാൻ അറിയിച്ചിരുന്നു. ഇതിനോടും കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല.

add image

Latest


add image
add image
add image
add image
Top