logo

കർണാടക പ്രളയം: ദുരിതാശ്വാസ ക്യാമ്പിലെത്തിയവർക്ക്​ ബിസ്​കറ്റ്​ എറിഞ്ഞുകൊടുത്ത് കുമാരസാമിയുടെ സഹോദരനായ മന്ത്രി

Bengaluru Bureau | Updated on:   Aug  21,  2018  01:01 pm

മനുഷ്യരാണെന്ന പരിഗണന പോലും നൽകാതെയാണ് മന്ത്രി പെരുമാറിയത് എന്നാണു പ്രധാനമായും ഉയരുന്ന വിമർശനം

ബംഗളുരു: കർണാടകത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ അക​പ്പെട്ട്​ ദുരിതാശ്വാസ ക്യാമ്പിലെത്തിയവർക്ക്​ ബിസ്​കറ്റ്​ പാക്കുകൾ എറിഞ്ഞുകൊടുത്ത കർണാടക മുഖ്യമന്ത്രി എച്ച്​ഡി കുമാരസ്വാമിയുടെ സഹോദരനും പൊതുമരാമത്ത്​ വകുപ്പ്​ മന്ത്രിയുമായ എച്ച്​ഡി രേവണ്ണ വിവാദത്തിൽ. ഹസ്സൻ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ രേവണ്ണ ബിസ്​കറ്റ്​ പാക്കറ്റുകൾ ഒാരോന്നായി സ്​​ത്രീകളും കുട്ടികളുമടങ്ങിയ ദുരിത ബാധിതർക്കിടയിലേക്ക്​ വലിച്ചെറിയുകയായിരുന്നു.

ക്യാമ്പിലുണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്​. മനുഷ്യരാണെന്ന പരിഗണന പോലും നൽകാതെയാണ് മന്ത്രി പെരുമാറിയത് എന്നാണു പ്രധാനമായും ഉയരുന്ന വിമർശനം.

സഹോദരനെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി കുമാരസ്വാമി രംഗത്തുവന്നു. ക്യാമ്പിൽ മതിയായ സ്​ഥല സൗകര്യം ഇല്ലാത്തിനാലാണ്​ രേവണ്ണയുടെ ഭാഗത്തു നിന്ന്​ അത്തരമൊരു​ പ്രവർത്തി ഉണ്ടായതെന്നാണ്​ കുമാരസ്വാമി നൽകുന്ന വിശദീകരണം.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കർണാടകയിലെ നിരവധി ജില്ലകൾ കനത്ത മഴയെ തുടർന്ന് ​വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്​. ദുരിതാശ്വാസപ്രവർത്തനത്തിനിടെ ഉയർന്നുവന്നിരിക്കുന്ന വിവാദം സർക്കാരിന് വലിയ കല്ലുകടിയായിരിക്കുകയാണ്.

add image

Latest


add image
add image
add image
add image
Top