logo

കടൽകടന്ന് സ്നേഹപ്രവാഹം; 700 കോടി രൂപയുടെ സഹായം നൽകുമെന്ന് യുഎഇ

News Desk | Updated on:   Aug  21,  2018  12:17 pm

യുഎഇ ഭരണാധികാരികളോടുള്ള കേരളത്തിന്റെ നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ തകർന്ന കേരളത്തിന് 700 കോടി രൂപയുടെ സഹായം നൽകുമെന്ന് യുഎഇ പ്രഖ്യാപിച്ചു. യുഎഇ സർക്കാർ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യുഎഇ ഭരണാധികാരികളോടുള്ള കേരളത്തിന്റെ നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് കാലത്ത് പെരുന്നാള്‍ ആശംസ അറിയിക്കാന്‍ യുഎഇ കിരീടവകാശി ശൈഖ്‌ മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനെ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി നേരിൽ കണ്ടപ്പോഴാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. നേരത്തെ ഖത്തര്‍ ഭരണകൂടം 35 കോടി രൂപ സംസ്ഥാനത്തിന് സഹായധനമായി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

add image

Latest


add image
add image
add image
add image
Top