logo

വ്യാജപ്രചാരണങ്ങൾക്കെതിരെ നടപടി തുടങ്ങി; മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നെന്ന് പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

News Desk | Updated on:   Aug  21,  2018  11:52 am

നെന്മാറ സ്വദേശി അശ്വിന്‍ ബാബു(19)വിനെയാണ് അറസ്റ്റ് ചെയ്തത്.

പാലക്കാട്: പ്രളയകാലത്ത് സമൂഹമാധ്യമങ്ങളിലൂടെ നടന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ പൊലീസ് കർശന നടപടി തുടങ്ങി. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. നെന്മാറ സ്വദേശി അശ്വിന്‍ ബാബു(19)വിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോണും പൊലീസ് പിടിച്ചെടുത്തു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഭാഗം തകര്‍ന്നതായാണ് ഇയാള്‍ ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പ് വഴിയും ശബ്ദസന്ദേശത്തില്‍ പ്രചരിപ്പിച്ചത്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

add image

Latest


add image
add image
add image
add image
Top