logo

'മലയാളികൾ ചെരുപ്പിട്ട് പട്ടാളക്കാരനെ ചവിട്ടുന്നു'; വിദ്വേഷപ്രചാരണവുമായി കന്നഡ മാധ്യമം

Bengaluru Bureau | Updated on:   Aug  20,  2018  01:38 pm

ബോട്ടില്‍ കയറാന്‍ പ്രയാസം അനുഭവിച്ച സ്ത്രീകള്‍ക്ക് ചവിട്ടുപടിയായി നിന്ന് സഹായിച്ച താനൂര്‍ ചാപ്പപ്പടി സ്വദേശി ജൈസലിന്റെ വീഡിയോയാണ് വിദ്വേഷപ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

ബംഗളുരു: രക്ഷാപ്രവർത്തനത്തിനെത്തിയ പട്ടാളക്കാരനെ മലയാളികൾ ചെരുപ്പിട്ട് ചവിട്ടുന്നുവെന്ന വിദ്വേഷപ്രചാരണവുമായി കന്നഡ മാധ്യമം. ബെംഗളൂരു ആസ്ഥാനമായ ബിടിവി ന്യൂസിന്റെ ഫേസ്ബുക് പേജിലാണ് ഇത്തരമൊരു തലക്കെട്ടോടെ മത്സ്യത്തൊഴിലാളികൾ നടത്തിയ രക്ഷാപ്രവർത്തനത്തിന് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ബോട്ടില്‍ കയറാന്‍ പ്രയാസം അനുഭവിച്ച സ്ത്രീകള്‍ക്ക് ചവിട്ടുപടിയായി നിന്ന് സഹായിച്ച താനൂര്‍ ചാപ്പപ്പടി സ്വദേശി ജൈസലിന്റെ വീഡിയോയാണ് വിദ്വേഷപ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ബോട്ടില്‍ കയറുന്നതിനിടെ പ്രദേശത്തെ ഒരു സ്ത്രീ വെള്ളത്തിലേക്ക് വീണു ഇത് കണ്ടതിനെത്തുടര്‍ന്ന് മറ്റു സ്ത്രീകള്‍ ബോട്ടില്‍ കയറാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് വെള്ളത്തില്‍ ജൈസല്‍ മുട്ടുകുത്തിയിരുന്ന് ബോട്ടില്‍ കയറുന്നവര്‍ക്ക് ചവിട്ടുപടിയായി മാറിയത്.

കൂട്ടത്തിലുള്ള ഒരാള്‍ വീഡിയോ എടുത്ത് നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ജൈസലിന് അഭിനന്ദന പ്രവാഹമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് കന്നഡ മാധ്യമത്തിന്റെ വിദ്വേഷപ്രചാരണം.

add image

Latest


add image
add image
add image
add image
Top