logo

സൈനിക വേഷത്തിൽ വ്യാജപ്രചരണം; വീഡിയോ 'വൈറൽ' ആക്കിയത് രമേശ് ചെന്നിത്തലയുടെ ഓഫീസെന്ന് കണ്ടെത്തൽ

Thiruvananthapuram Bureau | Updated on:   Aug  20,  2018  12:43 pm

വീഡിയോ വൈറലായത് രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായ ഹബീബ് ഖാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തതോടെയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

തിരുവനന്തപുരം: കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കെതിരെ സൈനികവേഷത്തിൽ വ്യാജപ്രചാരണ വീഡിയോ സമൂഹമാധ്യമങ്ങളിൽ 'വൈറൽ' ആക്കിയത് രമേശ് ചെന്നിത്തലയുടെ ഓഫീസെന്ന് കണ്ടെത്തൽ. സൈന്യത്തോട്‌ കേരളസർക്കാരിന്‌ വിരോധമാണെന്നും അതിനാലാണ്‌ സൈന്യത്തെ രക്ഷാപ്രവർത്തനം ഏൽപ്പിക്കാത്തതെന്നും സൈനിക വേഷത്തിലെത്തിയ ആൾ പറയുന്ന വീഡിയോ വൈറലായത് രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായ ഹബീബ് ഖാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തതോടെയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഹബീബ് ഖാൻ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇന്നലെ രാവിലെ 9:47 നാണ് ഹബീബ് ഖാന്‍ വീഡിയോ ഈ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുന്നത്. ഇതിനെത്തുടർന്ന് വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി ഷെയർ ചെയ്യപ്പെടുകയായിരുന്നു. നിരവധി സംഘപരിവാർ അനുകൂല പേജുകളും പ്രൊഫൈലുകളും ഈ വീഡിയോ പ്രചരിപ്പിച്ചിട്ടുണ്ട്.

ഉണ്ണി എസ്‌ നായർ എന്നയാളാണ്‌ ഫേസ്‌ബുക്കിൽ വ്യാജ സൈനികവേഷത്തിൽ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത് എന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സംസ്ഥാന പോലീസിനുപുറമെ സൈന്യവും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുന്നുണ്ട്.

എന്നാൽ ഇയാൾ സൈനികവേഷത്തിൽ വ്യാജപ്രചരണം നടത്തുകയായിരുന്നുവെന്ന്‌ വ്യക്തമാക്കി ഇന്ത്യൻ ആർമിയുടെ അഡീഷണൽ ഡയറക്ടറേറ്റ്‌ ജനറൽ ഓഫ്‌ പബ്ലിക്‌ ഇൻഫർമേഷൻ കുറിപ്പ്‌ പുറത്തിറക്കി. ദുരിതാശ്വാസ പ്രവർത്തനങ്ങളെ സംബന്ധിച്ച്‌ തെറ്റിദ്ധാരണ പരത്തുകയാണെന്നും ഇന്ത്യൻ ആർമി കുറിപ്പിൽ പറയുന്നു. ഈ ദുരന്തത്തെ അതിജീവിക്കുക മാത്രമാണ്‌ സൈന്യത്തിന്റെ ലക്ഷ്യമെന്നും സൈന്യം വ്യക്തമാക്കി.



കടപ്പാട്: കൈരളി പീപ്പിൾ

add image

Latest


add image
add image
add image
add image
Top