logo

ജെ എൻ യു വിദ്യാർഥി ഉമര്‍ ഖാലിദിനെതിരായ വധശ്രമം: ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍

News Desk | Updated on:   Aug  20,  2018  11:38 am

കോൺസ്​റ്റിറ്റ്യൂഷൻ ക്ലബ്​ ഒാഫ്​ ഇന്ത്യക്ക്​ മുന്നിൽ വച്ചായിരുന്നു ഉമർ ഖാലിദിന്​ നേരെ ആക്രമണം നടന്നത്​

ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥി ഉമർ ഖാലിദിനെ ആക്രമിച്ച സംഭവത്തിൽ രണ്ടു​പേരെ ഡൽഹി പൊലീസ്​ സ്​പെഷ്യൽ സെൽ പിടികൂടി. പിടിക്കപെട്ടവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടില്ല.

അക്രമണത്തിൽ പ​ങ്കുണ്ടെന്ന്​ ഹരിയാന സ്വദേശികളായരണ്ടുപേർ കുറ്റസമ്മമതം നടത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ വീഡിയോ പുറത്തുവിട്ടവർക്ക് ആക്രമണത്തിൽ പങ്കുണ്ടോ എന്നതും പ്രേരണ എന്താണെന്നതും അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

ഓഗസ്റ്റ് 13 നു കോൺസ്​റ്റിറ്റ്യൂഷൻ ക്ലബ്​ ഒാഫ്​ ഇന്ത്യക്ക്​ മുന്നിൽ വച്ചായിരുന്നു ഉമർ ഖാലിദിന്​ നേരെ ആക്രമണം നടന്നത്​. തോക്കുകൊണ്ട്​ വെടിവെക്കുകയായിരുന്നു. എന്നാൽ പരിക്ക്​ പ​റ്റാതെ ഉമർ ഖാലിദ്​ രക്ഷപ്പെട്ടു.

add image

Latest


add image
add image
add image
add image
Top