logo

'കര കയറി കേരളം'; ഒറ്റപ്പെട്ടുപോയവരില്ലെന്നുറപ്പാക്കാൻ ചെങ്ങന്നൂരിലും കുട്ടനാട്ടിലും അവസാനവട്ട പരിശോധന തുടങ്ങി

Thiruvananthapuram Bureau | Updated on:   Aug  20,  2018  11:32 am

ഉൾപ്രദേശങ്ങളിലെ വീടുകളിൽ ആരെങ്കിലും ഒറ്റപ്പെട്ടുപോയിട്ടുണ്ടോ എന്നറിയാൻ വാർഡ‌് അടിസ്ഥാനത്തിൽ വീട‌് തിരിച്ചുള്ള പരിശോധനയാണ് നടക്കുന്നത്.

തിരുവനന്തപുരം: വെള്ളമിറങ്ങിത്തുടങ്ങിയതോടെ പലയിടങ്ങളിലും ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. മഴയുടെ ശക്തി കുറഞ്ഞതും നദികളിലെ ജലനിരപ്പ‌് സാധാരണ നിലയിലേക്ക് മടങ്ങി തുടങ്ങിയതും കൂടുതൽ ആശ്വാസമാകുന്നുണ്ട്.
റോഡ് ഗതാഗതം ഭാഗികമായെങ്കിലും പുനഃസ്ഥാപിക്കാനായതോടെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ എല്ലാവിധ സഹായങ്ങളും എളുപ്പത്തിൽ എത്തിക്കാൻ സാധിക്കുന്നു.

രക്ഷാദൗത്യം ഏറെക്കുറെ പൂർത്തിയായ ചെങ്ങന്നൂരിലും കുട്ടനാട്ടിലും അവസാനവട്ട പരിശോധന തുടങ്ങി. ഉൾപ്രദേശങ്ങളിലെ വീടുകളിൽ ആരെങ്കിലും ഒറ്റപ്പെട്ടുപോയിട്ടുണ്ടോ എന്നറിയാൻ വാർഡ‌് അടിസ്ഥാനത്തിൽ വീട‌് തിരിച്ചുള്ള പരിശോധനയാണ് നടക്കുന്നത്. 935 ക്യാമ്പിലായി 254000 പേരാണ് ഈ മേഖലയിൽ ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നത്.

പ്രളയം രൂക്ഷമായി ബാധിച്ച തിരുവല്ലയിലും അപ്പർകുട്ടനാട്ടിലും ആറന്മുളയിലും രക്ഷാപ്രവർത്തനം അവസാനഘട്ടത്തിലാണ്. ഇവിടെ 516 ദുരിതാശ്വാസ ക്യാമ്പുകളിലായി 75536 ആളുകളാണുള്ളത‌്.

പ്രളയബാധിത മേഖലകളിലെല്ലാം മൊബൈൽ മെഡിക്കൽ സംഘങ്ങൾ സജീവമായി പ്രവർത്തനം തുടങ്ങി. ആവശ്യമരുന്നുകളും ഉപകരണങ്ങളുമായി വിദഗ്ധ ഡോക്ടർമാരുൾപ്പെട്ട സംഘം ക്യാമ്പുകൾ സന്ദർശിക്കുന്നുണ്ട്.

add image

Latest


add image
add image
add image
add image
Top