logo

പ്രളയദുരിതാശ്വാസമായി കേന്ദ്രം നൽകിയ 500 കോടി തീർത്തും അപര്യാപ്തമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി

News Desk | Updated on:   Aug  19,  2018  12:11 pm

കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

തിരുവനന്തപുരം: കേരളത്തിന് പ്രളയദുരിതാശ്വാസമായി കേന്ദ്ര സർക്കാർ നല്‍കിയ 500 കോടി തീര്‍ത്തും അപര്യാപ്തമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി. കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. പ്രളയബാധിത മേഖലകൾ സന്ദർശിക്കാനായി കേരളത്തിലെത്തിയ യെച്ചൂരി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

തിരുവനന്തപുരത്തെത്തിയ യെച്ചൂരി കാലടിയില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസക്യാമ്പും എസ്എംവി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ശേഖരണ കേന്ദ്രവും സന്ദര്‍ശിച്ചു. യെച്ചൂരിയോടൊപ്പം പാർട്ടി നേതാക്കളായ എം എ ബേബി, എം വി ഗോവിന്ദന്‍, കടകംപള്ളി സുരേന്ദ്രന്‍, ആനാവൂര്‍ നാഗപ്പന്‍, വി ശിവന്‍ കുട്ടി എന്നിവരുമുണ്ടായിരുന്നു.

add image

Latest


add image
add image
add image
add image
Top